കാസര്‍കോട്: കുപ്രസിദ്ധ ഗുണ്ടയും നിരവധി അക്രമക്കേസുകളില്‍ പ്രതിയുമായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. ഹബീബ് എന്ന അഭിലാഷി (30)നെയാണ് കുമ്പള ഇന്‍സ്പെക്ടര്‍ പി.കെ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചത്.
2016 മുതല്‍ വര്‍ഷങ്ങളായി ഇയാള്‍ പൊതുജന സൈ്വര്യ ജീവിതത്തിന് ഭീഷണിയായും നിയമ വ്യവസ്ഥയെ വെല്ലുവിളിച്ചും കുമ്പള, ബേഡകം, നിലേശ്വരം, കാസര്‍കോട് വനിതാ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കൊലപാതക ശ്രമം, അതിക്രമിച്ചു കയറി തട്ടികൊണ്ട് പോകല്‍, കളവ്, നരഹത്യാശ്രമം, സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണം, മയക്കുമരുന്ന് കടത്തല്‍, കൊലപാതകം എന്നിങ്ങനെ നിരവധി കേസുകളില്‍ പ്രതിയാണ് പിടിയിലായ ഹബീബ്.
സമൂസ റഷീദ് എന്നയാളെ തലക്ക് കല്ലിട്ട് കൊലപ്പെടുത്തിയത്, ഓട്ടോ ഡ്രൈവറെ കുത്തി കൊലപ്പെടുത്തി ശ്രമിച്ചത് എന്നീ കേസുകള്‍ കുമ്പള പൊലീസ് സ്റ്റേഷനിലും സ്ത്രീയുടെ നഗ്‌ന ഫോട്ടോ എടുത്ത് ഭീഷണിപ്പെടുത്തി അഞ്ചു ലക്ഷത്തോളം രൂപ വാങ്ങിച്ചതിന് ബേഡകം പൊലീസ് സ്റ്റേഷനിലും ഭാര്യയെ പെട്രോള്‍ ഒഴിച്ചു തീവച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് കാസര്‍കോട് വനിതാ പൊലീസ് സ്റ്റേഷനിലും നിലേശ്വരം പൊലീസ് സ്റ്റേഷനില്‍ മയക്കുമരുന്ന് കേസ്, ജയിലില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ചതിന് കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലെ കേസ് എന്നിങ്ങനെയാണ് കേസുകളിലെ പ്രതിയാണ് പിടിയിലായത്. 2023ലും ഇയാള്‍ക്കെതിരെ കരുതല്‍ തടങ്കല്‍ നടപടി സ്വീകരിച്ചതാണ്. ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ്പയുടെ ശുപാര്‍ശയില്‍ ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.
Post a Comment
0 Comments