കാസർകോട്: വയോധികയെ വീട്ടിലെ കിടപ്പുമുറിയിൽ തീപൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. അണങ്കൂർ എം ജി കോളനിയിലെ പരേതനായ എ പി അപ്പുവിൻ്റെ ഭാര്യ ലക്ഷ്‌മി (85) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ അഞ്ച് മണിക്കും 8.45 മണിക്കും ഇടയിലുള്ള സമയത്തായിരുന്നു സംഭവം. ലക്ഷ്‌മി മകൻ പ്രഭാകരന്റെ കൂടെയായിരുന്നു താമസം. ചൊവ്വാഴ്ച പുലർച്ചെ പ്രഭാകരനും ഭാര്യയും പുലിക്കുന്നിൽ നടക്കുന്ന കളിയാട്ടം കാണാൻ പോയിരുന്നു. ഈ സമയത്താണ് സംഭവം അരങ്ങേറിയത്. വീട്ടിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് പ്രദേശവാസികൾ എത്തിയപ്പോഴാണ് പൊള്ളലേറ്റ നിലയിൽ ലക്ഷ്മിയെ കണ്ടെത്തിയത്.
വയോധികയെ വീട്ടിലെ കിടപ്പുമുറിയിൽ തീപൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
15:22:00
0
കാസർകോട്: വയോധികയെ വീട്ടിലെ കിടപ്പുമുറിയിൽ തീപൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. അണങ്കൂർ എം ജി കോളനിയിലെ പരേതനായ എ പി അപ്പുവിൻ്റെ ഭാര്യ ലക്ഷ്‌മി (85) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ അഞ്ച് മണിക്കും 8.45 മണിക്കും ഇടയിലുള്ള സമയത്തായിരുന്നു സംഭവം. ലക്ഷ്‌മി മകൻ പ്രഭാകരന്റെ കൂടെയായിരുന്നു താമസം. ചൊവ്വാഴ്ച പുലർച്ചെ പ്രഭാകരനും ഭാര്യയും പുലിക്കുന്നിൽ നടക്കുന്ന കളിയാട്ടം കാണാൻ പോയിരുന്നു. ഈ സമയത്താണ് സംഭവം അരങ്ങേറിയത്. വീട്ടിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് പ്രദേശവാസികൾ എത്തിയപ്പോഴാണ് പൊള്ളലേറ്റ നിലയിൽ ലക്ഷ്മിയെ കണ്ടെത്തിയത്.
Tags
Post a Comment
0 Comments