Type Here to Get Search Results !

Bottom Ad

സി.എം ആശുപത്രിയില്‍ കാന്‍സര്‍ നിര്‍ണയ ക്യാമ്പ് നടത്തി


ചെര്‍ക്കള: സര്‍ക്കാറിന്റെ ആരോഗ്യം ആനന്ദം, അകറ്റാം അര്‍ബുദം എന്ന കാമ്പയിന്റെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസ്,മുളിയാര്‍ സിഎച്ച്‌സി എന്നിവയുടെ സഹകരണത്തോടെ സി എം മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ സൗജന്യ കാന്‍സര്‍ സ്‌ക്രീനിംഗ് ക്യാമ്പ് നടത്തി. പരിപാടി ജില്ലാ ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഡോ: ബി.സന്തോഷ് ഉദ്ഘാടനം ചെയ്തു. ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഡോ: മൊയ്തിന്‍ ജാസിറലി അധ്യക്ഷത വഹിച്ചു.

സ്തനാര്‍ബുദം, ഗര്‍ഭാശയഗള കാല്‍സറുകള്‍ നേരത്തെ കണ്ടെത്തി പൂര്‍ണ്ണമായും ചികിത്സിച്ചു ഭേദമാക്കുക എന്നുള്ളതാണ് പരിപാടിയുടെ ലക്ഷ്യം. മാര്‍ച്ച് 8 വനിതാദിനം വരെ നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ ആശുപത്രിയില്‍ എത്തുന്നവര്‍ക്ക് കാന്‍സര്‍ ബോധവത്ക്കരണം നടത്തും. മുളിയാര്‍ സിഎച്ച്‌സി മെഡിക്കല്‍ ഓഫീസര്‍ ഡോ:ഷമീമ തന്‍വീര്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ: നാഗമണി നമ്പ്യാര്‍, ഡോ: അഞ്ജുഷ ജോസ്, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഡോ: അശ്വിന്‍, പബ്ലിക്ക് റിലേഷന്‍സ് ഓഫീസര്‍ ബി. അഷ്‌റഫ്, ഗസ്റ്റ് റിലേഷന്‍ ഓഫീസര്‍ എം.വി ധനരാജ് പ്രസംഗിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad