Type Here to Get Search Results !

Bottom Ad

വര്‍ണാഭമായി ബെദിര പി.ടി.എം എ.യു.പി സ്‌കൂള്‍ 49-ാം വാര്‍ഷികാഘോഷം


കാസര്‍കോട്: ബെദിര പി.ടി.എം.എ യു.പി സ്‌കൂളിന്റെ 49-ാം വാര്‍ഷികാഘോഷം കാസര്‍കോട് മുനിസിപ്പല്‍ ചെയര്‍മാന്‍ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ സി.എ മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. മാനേജ്‌മെന്റ് ജനറല്‍ സെക്രട്ടറി മമ്മു ചാല സ്വാഗതം പറഞ്ഞു. കാസര്‍കോട് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ സജി പ്രസാദ് വിശിഷ്ടാതിഥിയായി. പ്രധാനാധ്യാപിക രോഷ്‌നി വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഹരിയാനയില്‍ നടന്ന നാഷണല്‍ ലെവല്‍ റെസ്്‌ലിങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത നശാത് റഹ്മാന്‍, അറബിക് സംഭാഷണം ജില്ലാതലത്തില്‍ എഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ എം. മുഹമ്മദ് റയ്യാന്‍, ഐദിന്‍ അബ്ദുല്ല ഇബിന്‍ ഹാഷിഖ്, സബക്ത്രോ മത്സരത്തില്‍ സംസ്ഥനതലത്തില്‍ മത്സരിച്ച അബ്ദുല്‍ അവാസിനും ഉപഹാരം നല്‍കി. സ്‌കൂളിന്റെ കായിക മികവിന് വേണ്ടി മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച പി.ടി.എ വൈസ് പ്രസിഡന്റ്് ഷുക്കൂര്‍ തങ്ങള്‍ക്ക് ഉപഹാരം നല്‍കി.

എല്‍.എസ്.എസ്, യു.എസ്.എസ് സ്‌കോളര്‍ഷിപ്പ് നേടിയ വിദ്യാര്‍ഥികള്‍ക്കും സ്‌കൗട്ട് ആന്റ്് ഗൈഡ്‌സ് ടീമിനും എല്‍.കെ.ജി, യു.കെ.ജി ടാലന്റ് സെര്‍ച്ച് എക്‌സാം സ്‌കോളര്‍ഷിപ്പ് നേടിയ കുട്ടികള്‍ക്കും ഉപഹാരം നല്‍കി. എ.ഇ.ഒ അഗസ്റ്റിന്‍ ബര്‍ണാഡ് മെണ്‍ഡേരോ, റിട്ടയേഡ് ഡി.ഡി.ഇ നന്ദികേശന്‍ എന്‍, വാര്‍ഡ് കൗണ്‍സിലര്‍മാരായ സൈനുദ്ദീന്‍ തുരുത്തി, സമീറ അബ്ദുല്‍ റസാഖ്, പി.ടി.എ പ്രസിഡന്റ് ഹാരിസ് ബെദിര, സി.എ അബ്ദുല്ല കുഞ്ഞി, ബി.എം അബ്ദുല്‍ റസാക്ക്, ബി.എം.സി ബഷീര്‍, ബി.എച്ച് മുഹമ്മദ്, ബി.കെ അബ്ദുറഹിമാന്‍, മുഹമ്മദ് കുഞ്ഞി മാണിമൂല, ഷുക്കൂര്‍ തങ്ങള്‍, സുമയ്യ, സക്കീന ഷരീഫ്, പുഷ്പവല്ലി, സതീഷ് ചന്ദ്രന്‍, ഹസന്‍ ഹാജി, റിഷാദ് പള്ളം, സ്റ്റാഫ് സെക്രട്ടറി സുനില്‍ കുമാര്‍ സംസാരിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad