ചാനല്‍ ചര്‍ച്ചയില്‍ വിദ്വേഷ പരാമര്‍ശം നടത്തിയ കേസില്‍ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്ത ബിജെപി നേതാവ് പിസി ജോര്‍ജിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പിസി ജോര്‍ജിന്റെ വൈദ്യപരിശോധനയില്‍ ഇസിജിയില്‍ വ്യതിയാനം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വിശദമായ പരിശോധനയ്ക്ക് ശേഷമാണ് ജോര്‍ജിനെ ജയിലിലേക്ക് മാറ്റുന്നതില്‍ അന്തിമ തീരുമാനമുണ്ടാകൂ. കോടതിയില്‍ കീഴടങ്ങിയ പിസി ജോര്‍ജിനെ 14 ദിവസത്തേക്കാണ് കോടതി റിമാന്റ് ചെയ്തത്. ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയാണ് പിസി ജോര്‍ജിന്റെ ജാമ്യാപേക്ഷ തള്ളിയത്. നേരത്തെ കോടതി പിസി ജോര്‍ജിനെ വൈകുന്നേരം ആറ് മണി വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.
ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനില്‍ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്തി കീഴടങ്ങിയ പിസി ജോര്‍ജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാന്‍ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാന്‍ രണ്ട് ദിവസത്തെ സാവകാശം പിസി ജോര്‍ജ് തേടിയിരുന്നു.
Post a Comment
0 Comments