തിരുവനന്തപുരം: അഞ്ച് കൊലപാതകത്തില്‍ വിറങ്ങലിച്ച് കേരളം. സംസ്ഥാനത്തെയാകെ ഞെട്ടിച്ച കൊലയ്ക്ക് രണ്ടു നാള്‍ കഴിയുമ്പോള്‍ 23 വയസുകാരന്റെ ആസൂത്രിതമായ ചോരക്കലിയുടെ പൊരുള്‍ തേടുകയാണ് അന്വേഷണ സംഘം. ഏറ്റവും ഒടുവില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം കൃത്യം ചെയ്യുന്ന സമയത്ത് പ്രതി അഫ്നാന്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്നാണ്.ഏത് തരം ലഹരിയെന്നു പരിശോധനക്ക് ശേഷമേ വ്യക്തമാകൂ.
അതിക്രൂരമായാണ് ബന്ധുക്കളെയും പെണ്‍സുഹൃത്തിനെയും കൊലപ്പെടുത്തിയത്. തിങ്കളാഴ്ച രാവിലെ 10 മുതല്‍ വൈകീട്ട് 4.30 വരെ നടത്തിയ കൊലപാതകങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടത് ആറ് പേര്‍ക്കാണ്. അതിക്രൂരമായാണ് ബന്ധുക്കളെയും പെണ്‍സുഹൃത്തിനെയും കൊലപ്പെടുത്തിയത്. ചുറ്റിക കൊണ്ട് അടിച്ചായിരുന്നു കൊലപാതകങ്ങള്‍. രാവിലെ 10.30ന് ആദ്യം പ്രതി ആക്രമിച്ചത് മാതാവ് ഷമിയെയാണ്. ഗുരുതര പരിക്കേറ്റ ചികിത്സയില്‍ തുടരുകയാണ് ഇവര്‍. ഉച്ചയ്ക്ക് 1.15ന് മുത്തശ്ശി സല്‍മ ബീവിയെ കൊന്നു. ശേഷം മൂന്ന് മണിക്ക് ചുള്ളാളത്തെ വീട്ടിലെത്തി പിതൃസഹോദരന്‍ ലത്തീഫിനെയും ഭാര്യ ഷാഹിദയെയും കൊലപ്പെടുത്തി. നാല് മണിക്ക് വീട്ടിലേക്ക് തിരിച്ചെത്തി. ഉടന്‍ പെണ്‍ സുഹൃത്ത് ഫര്‍സാനയെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊല ചെയ്തു. . 4.30ന് സഹോദരന്‍ അഫ്സാനെയും കൊലക്കിരയാക്കി.
നെഞ്ചിന് മുകളില്‍ ചുറ്റിക കൊണ്ടടിച്ചാണ് പ്രതി ചുള്ളാളത്തെ ബന്ധുക്കളെ കൊലപ്പെടുത്തിയത്. കഴുത്തിലും തലക്ക് പിന്നിലും മുഖത്തും ചുറ്റിക കൊണ്ടടിച്ചു. ലത്തീഫിന്റെ ശരീരത്തില്‍ ഇരുപതോളം മുറിവുകളുണ്ട്. വൈകീട്ട് 6.20ന് വെഞ്ഞാറമൂട്ട് പൊലീസ് സ്റ്റേഷനിലെത്തി പ്രതി കീഴടങ്ങി. കൊലപാതകം പൊലീസിനെ അറിയിച്ച പ്രതി താന്‍ വിഷം കഴിച്ചിട്ടുണ്ടെന്ന് പറഞ്ഞു. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു
Post a Comment
0 Comments