കാസര്‍കോട്: കാസര്‍കോട് നഗരസഭയുടെ വിദ്യാനഗര്‍ സ്റ്റേഡിയത്തിലേക്കുള്ള റോഡ് ഇനി മുതല്‍ എസ്.എം ഗാവസ്‌കര്‍ കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയം റോഡ് എന്ന പേരില്‍ അറിയപ്പെടും. നഗരസഭയുടെ വിശിഷ്ടാതിഥിയായി കാസര്‍കോട്് എത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം പത്മഭൂഷണ്‍ സുനില്‍ മനോഹര്‍ ഗവാസ്‌ക്കര്‍ സ്വിച്ച് ഓണ്‍ കര്‍മത്തിലൂടെ റോഡിന്റെ നാമകരണം നിര്‍വഹിച്ചു.
വിദ്യാനഗര്‍ സ്റ്റേഡിയം റോഡില്‍ നിന്നും തുറന്ന വാഹനത്തില്‍ വിവിധ വാഹനങ്ങളുടെ അകമ്പടിയോടെ റോയല്‍ കണ്‍വന്‍ഷന്‍ സെന്ററിലേക്ക് ആനയിച്ചു. കാസര്‍കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്നിന്റെ അധ്യക്ഷതയില്‍ നടന്ന സ്വീകരണ ചടങ്ങില്‍ സൈദ അബ്ദുല്‍ ഖാദര്‍ സുനില്‍ ഗവാസ്‌ക്കറിനെ പരിചയപ്പെടുത്തി.
''താനൊരു മുംബൈക്കാരനാണെങ്കിലും നേരത്തെ മുബൈ ട്രോഫി നേടിയതിനാല്‍ ഇത്തവണ കേരളത്തിന് അത ലഭിക്കണമെന്ന് താന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നതായി ഗവാസ്‌ക്കര്‍ പറഞ്ഞു. നിരവധി കായികതാരങ്ങളെ ഇന്ത്യക്ക് സംഭാവന ചെയ്ത മണ്ണാണ് കേരളം. ഈ നാടിന്റെ സ്നേഹവും ആദരവും ഹൃദയത്തോട് ചേര്‍ക്കുന്നു. തന്റെ ജന്മനാടായ മുബൈയില്‍ ഒരു റോഡിനു പോലും തന്റെ പേര് നല്‍കിയിട്ടില്ല, അതിനു തയാറായ കാസര്‍കോട് നഗരസഭയോട് നന്ദിയുണ്ടെന്നും ഗവാസ്‌ക്കര്‍ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ, അഡീഷണല്‍ സൂപ്രണ്ടന്റ് ഓഫ് പൊലീസ് പി. ബാലകൃഷ്ണന്‍ നായര്‍, കാസര്‍കോട്, ഡി.വൈ.എസ്.പി സി. കെ. സുനില്‍ കുമാര്‍, ഖാദര്‍ തെരുവത്ത്, ഷാര്‍ജ ഇന്ത്യ അസോസിയേഷന്‍ പ്രസിഡന്റ്നിസാര്‍ തളങ്കര, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൈമ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഖാദര്‍ ബദരിയ, ഗോപാലകൃഷ്ണ, കാസര്‍കോട് മുനിസിപ്പാലിറ്റി വൈസ് ചെയര്‍പേഴ്സണ്‍ ഷംസീദ ഫിറോസ്, മുനിസിപ്പാലിറ്റി സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സഹീര്‍ അസീസ്, ഖാലിദ് പച്ചക്കാട്, സിയാന ഹനീഫ്, നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആര്‍. റീത്ത, ഹനീഫ്, നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രാജിനി, നഗരസഭ സെക്രട്ടറി ഡി.വി. അബ്ദുല്‍ ജലീല്‍, ജില്ലാ പഞ്ചായത്ത് അംഗം ജാസ്മിന്‍ കബീര്‍, കാസര്‍കോട് മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ സവിത ടീച്ചര്‍, മധൂര്‍ പഞ്ചായത്തംഗം സ്മിത, ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ എന്‍.എ അബ്ദുല്‍ ഖാദര്‍, കേരള ക്രിക്കറ്റ് അസോസിയേഷന്‍ ട്രഷറര്‍ കെ.എം അബ്ദുല്‍ റഹ്മാന്‍, കാസര്‍കോട് നഗരസഭ മുന്‍ വൈസ് ചെയര്‍മാന്‍ എ. അബ്ദുല്‍ റഹ്മാന്‍, ലതീഫ് ഉപ്പള ഗേറ്റ്, യഹ്‌യ തളങ്കര, ഫക്രുദ്ദീന്‍ കുനില്‍ സംസാരിച്ചു. കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം സ്വാഗതവും പ്രോഗ്രാം കമ്മിറ്റി വര്‍ക്കിംഗ് കണ്‍വീനര്‍ ടി.എ ഷാഫി നന്ദിയും പറഞ്ഞു.
കേരള പൊലീസിന്റെ ലഹരി മുക്ത കാമ്പയിനായ സേഫ് കേരള പദ്ധതിയുടെ ലോഗോ സുനില്‍ ഗവാസ്‌ക്കര്‍ പ്രകാശനം ചെയ്തു. ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ, അഡീഷണല്‍ സൂപ്രണ്ടന്റ് ഓഫ് പൊലീസ് പി. ബാലകൃഷ്ണന്‍ നായര്‍ പങ്കെടുത്തു.
Post a Comment
0 Comments