കാസര്‍കോട്: ജില്ലയിലെ മയക്കുമരുന്ന് കേസുകളിലെ പ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റു ചെയ്തു. ഉളിയത്തടുക്ക എസ്.പി നഗര്‍ സ്വദേശി ചറുമുറു മൊയ്ദു എന്നറിയപ്പെടുന്ന എം.എച്ച് മൊയ്ദീന്‍ (28) ആണ് പിടിയിലായത്. കാപ്പ ചുമത്തപ്പെട്ട പ്രതി പിടിതരാതെ ഒളിവിളയില്‍ കഴിഞ്ഞുവരികയായിരുന്നു. വിദ്യാനഗദര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 10ഓളം കേസുകളില്‍ പ്രതിയാണ് പിടിയിലായത്.
2019ല്‍ കഞ്ചാവ് കൈവശംവച്ച കേസ്, 2021ല്‍ ഒരാളെ തട്ടിക്കൊണ്ടുപോയി അടിച്ചു പരിക്കേല്‍പ്പിച്ച കേസ്, 2022ല്‍ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്, 2023ല്‍ കഞ്ചാവ് ഉപയോഗിച്ചതിന്, 2024ല്‍ അടിപിടി, കഞ്ചാവ് ഉപയോഗം, സംഘം ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി വധിക്കാന്‍ ശ്രമിക്കുകയും പണം തട്ടിയെടുത്തതിനും കേസ് എന്നിങ്ങനെ നിരവധി കേസുകളില്‍ പ്രതിയായ മൊയ്ദീനെ കാപ്പ ചുമത്തുകയും പിടിതരാതെ പല സ്ഥലങ്ങളിലായി ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു. ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ്പയുടെ നിര്‍ദ്ദേശ പ്രകാരം വിദ്യാനഗര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ വിപിനും സംഘവുമാണ് അറസ്റ്റ് ചെയ്തത്. എസ്.ഐ അജീഷ്, ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡ് അംഗങ്ങളായ നിജിന്‍ കുമാര്‍, രജീഷ് കാട്ടാമ്പളളി എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Post a Comment
0 Comments