കാസര്‍കോട്: എം.ഡി.എം.എയുമായി പിടിയിലായ യുവാവിന് രണ്ടു വര്‍ഷം കഠിനതടവും ഇരുപതിനായിരം രൂപ പിഴയും വിധിച്ചു. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സുലൈമാന്‍ രിഫായി എന്ന ചിട്ടി രിഫായിയെ (31)യാണ് കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) ജഡ്ജ് കെ പ്രിയ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ മൂന്നുമാസം അധിക തടവ് അനുഭവിക്കണം. 2021 ജൂലൈ മൂന്നിന് വൈകിട്ട് ആറര മണിയോടെയാണ് യുവാവ് തളങ്കരയില്‍ നിന്ന് മയക്കുമരുന്നുമായി പൊലീസ് പിടിയിലായത്. ഇയാളില്‍ നിന്ന് 12.5 ഗ്രാം എംഡിഎംഎ മയക്കുമരുന്നും ഫണലും ലൈറ്ററും പുകയിലയും പിടികൂടിയിരുന്നു. കാസര്‍കോട് ടൗണ്‍ പൊലീസ് എസ്‌ഐ ആയിരുന്ന ശൈഖ് അബ്ദുല്‍ റസാഖ് ആണ് മയക്കുമരുന്ന് പിടികൂടുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തത്. തുടര്‍ന്ന് അന്നത്തെ കാസര്‍കോട് ഇന്‍സ്‌പെക്ടറും ഇപ്പോഴത്തെ ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടറുമായ പി അജിത്ത് കുമാറാണ് കേസ് അന്വേഷിച്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ജി ചന്ദ്രമോഹന്‍, അഡ്വ. ചിത്രകല എന്നിവര്‍ ഹാജരായി.
എം.ഡി.എം.എയുമായി പിടിയിലായ യുവാവിന് രണ്ടുവര്‍ഷം തടവും പിഴയും
22:42:00
0

Tags
Post a Comment
0 Comments