ബേക്കല്‍: കോട്ടിക്കുളം മുസ്്‌ലിം ജമാഅത്ത് പള്ളിയില്‍ പള്ളി കമ്മിറ്റി പ്രസിഡന്റിന് വധഭീഷണിയെന്ന് പരാതി. കാപ്പില്‍ മുഹമ്മദ് പാഷയുടെ പരാതിയില്‍ ജനറല്‍ സെക്രട്ടറി സജീഷ് ജിന്നയ്ക്കെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തു. വെള്ളിയാഴ്ച വൈകുന്നേരം 5.40 മണിയോടെ കോട്ടിക്കുളം മുസ്്‌ലിം ജമാഅത്ത് പള്ളിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിനിടെയാണ് കേസിനാസ്പദമായ സംഭവം. പ്രതിയായ സജീഷ് ജിന്ന നടത്തിയ സാമ്പത്തിക ക്രമക്കേട് യോഗത്തില്‍ ചോദ്യം ചെയ്തതിലുള്ള വിരോധമാണ് കയ്യേറ്റത്തിന് കാരണമെന്ന് മുഹമ്മദ് പാഷ പരാതിയില്‍ പറയുന്നു.
മുഹമ്മദ് പാഷയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും തടഞ്ഞുനിര്‍ത്തുകയും തുടര്‍ന്ന് കഴുത്തില്‍ കുത്തി പരിക്കേല്‍പ്പിച്ചതായും പരാതിയില്‍ പറയുന്നു. ഭാരതീയ ന്യായ സംഹിത (ബി.എന്‍.എസ്) നിയമത്തിലെ 126 (2), 115(2), 351(2) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തിവരുന്നു.
Post a Comment
0 Comments