ബേക്കൽ: പോത്ത് വ്യാപാരിയായ യുവാവിന്റെ വീടിന് നേരെ തീവെപ്പ്. പൂച്ചക്കാട് റഹ്‌മത് റോഡിലെ ഫൈസലിന്റെ വീടിന് നേരെയാണ് തീവെപ്പുണ്ടായത്. ചൊവ്വാഴ്ച രാത്രി 1.45നും രണ്ട് മണിക്കും ഇടയിലാണ് സംഭവം. വീടിന്റെ മുൻവശത്തെ സോഫയ്ക്കാണ് പെട്രോളിച്ച് തീവച്ചത്. സംഭവം നടക്കുമ്പോൾ ഫൈസൽ വീട്ടിൽ ഉണ്ടായിരുന്നില്ല. ഭാര്യയും രണ്ട് ചെറിയ കുട്ടികളും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്.
പോത്ത് വ്യാപാരവുമായി ബന്ധപ്പെട്ട് രാത്രിയിലെ ട്രെയിനിന്, കാഞ്ഞങ്ങാട് ബൈക് വെച്ച് പാലക്കാട്ടേക്ക് പോയതായിരുന്നു ഫൈസൽ. തീവെപ്പിനെ തുടർന്ന് സോഫയ്ക്ക് തൊട്ട് മുകളിലുണ്ടായ ജനൽ ചില്ലുകൾ പൊട്ടിത്തെറിച്ച് കറുത്ത പുക അകത്തേക്ക് എത്തിയതോടെ ഭാര്യ ജമീല ഉണർന്ന് നിലവിളിക്കുകയായിരുന്നു. ജനൽ വഴി നോക്കിയപ്പോൾ ഹെൽമെറ്റ് ധരിച്ച് സ്‌കൂടറിൽ എത്തിയ രണ്ടംഗ സംഘം രക്ഷപ്പെടുകയായിരുന്നുവെന്നാണ് വിവരം.</p>
Post a Comment
0 Comments