Type Here to Get Search Results !

Bottom Ad

15 വർഷം മുമ്പ് സഹോദരിയെ കളിയാക്കിയത് ഓർമവന്നത് മദ്യലഹരിയിൽ, 54കാരനെ തല ഭിത്തിയിലിടിച്ച് കൊലപ്പെടുത്തി



സംസ്ഥാനത്ത് വീണ്ടും കൊലപാതകം. തൃശ്ശൂരിൽ 54 കാരനെ തല ഭിത്തിയിലിടിച്ച് കൊലപ്പെടുത്തി ക്രിമിനൽ കേസ് പ്രതി. പൊന്നൂക്കര സ്വദേശി സുധീഷ് ആണ് കൊല്ലപ്പെട്ടത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ വിഷ്ണു (38) ആണ് സുധീഷിനെ കൊലപ്പെടുത്തിയത്. 15 വർഷം മുൻപ് സഹോദരിയെ കളിയാക്കിതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

15 വർഷം മുൻപ് വിഷ്‌ണു തൻ്റെ സഹോദരിയെ കളിയാക്കിയത് മദ്യലഹരിയിലിരിക്കെ സുധീഷിന് ഓർമ വന്നു. ഇതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പ്രതി വിഷ്‌ണു സുധീഷിന്റെ തല ഭിത്തിയിടിപ്പിച്ച് പരുക്കേൽപ്പിക്കുകയും മുതുകിൽ ആസ്ട്രോ ബ്ലേഡ് ഉപയോഗിച്ച് മുറിവ് വരുത്തുകയും ചെയ്‌തു. പരിക്കേറ്റ സുധീഷിനെ ഇന്നലെ വൈകിട്ട് തന്നെ ആശുപത്രിയിൽ എത്തിച്ചിരുന്നു.

ചികിൽസയിലിരിക്കെ ഇന്ന് രാവിലെയാണ് സുധീഷ് മരണപെടുന്നത്. കൊല്ലപ്പെട്ട സുധീഷ് തനിച്ചായിരുന്നു താമസം. വിഷ്ണുവിൻ്റെയും സുധീഷിൻ്റെയും പൊതു സുഹൃത്ത് സുകുമാരൻ്റെ വീട്ടിലായിരുന്നു കൊലപാതകം. പൊലീസിനെ വിളിച്ചറിയിച്ചതും സുകുമാരനാണ്. സംഭവത്തിൽ പ്രതി വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad