മഞ്ചേരി: നിക്കാഹ് കഴിഞ്ഞതിനു പിന്നാലെ 18കാരിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചേരി ആമയൂരിലെ ഷേര്‍ഷ സിനിവറിന്റെ മകള്‍ ഷൈമ സിനിവര്‍ ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് ഷൈമ സിനിവറിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഷൈമ മരിച്ചതറിഞ്ഞ് കൈ ഞരമ്പ്് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച 19കാരനെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ഷൈമയുടെ നിക്കാഹ് നടന്നത്. താത്പര്യമില്ലാത്ത വിവാഹം നടന്നതിന്റെ മനോവിഷമത്തിലായിരുന്നു പെണ്‍കുട്ടിയെന്നും ഇതേത്തുടര്‍ന്ന് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനമെന്നും പൊലീസ് പറയുന്നു. ഇരുവരും തമ്മില്‍ കുറേക്കാലമായി പ്രണയത്തിലായിരുന്നുവെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. അതേസമയം, ആത്മഹത്യയ്ക്ക് ശ്രമിച്ച ആണ്‍കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്. മരണപ്പെട്ട ഷൈമയുടെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയതിനു ശേഷം വീട്ടുകാര്‍ക്ക് വിട്ടുനല്‍കും.
Post a Comment
0 Comments