Type Here to Get Search Results !

Bottom Ad

കുപ്രസിദ്ധ ഗുണ്ട ബട്ടമ്പാറ മഹേഷിനെ കാപ്പ ചുമത്തി അറസ്റ്റു ചെയ്തു


കാസര്‍കോട്: കുപ്രസിദ്ധ ഗുണ്ടയും നിരവധി അക്രമകേസുകളില്‍ പ്രതിയുമായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റു ചെയ്തു. കുഡ്‌ലു ആര്‍.ഡി നഗര്‍ ബട്ടമ്പാറ സ്വദേശി ബട്ടമ്പാറ മഹേഷ് എന്ന കെ. മഹേഷിനെ (31)യാണ് അറസ്റ്റു ചെയ്തത്. കാസര്‍കോട്, മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരവധി കേസുകളില്‍ പ്രതിയാണ്. വര്‍ഷങ്ങളായി എതിര്‍കക്ഷി പൊതുജന സൈ്വര്യ ജീവിതത്തിന് ഭീഷണിയായും നിയമ വ്യവസ്ഥയെ വെല്ലുവിളിച്ചും ദേഹോപദ്രവം, കഠിനദേഹോപദ്രവം, കുറ്റകരമായ നരഹത്യാ നടത്താനുള്ള ശ്രമം, വര്‍ഗ്ഗീയ കൊലപാതകം, വധശ്രമം, അതിക്രമിച്ചു കയറി ആക്രമണം, കവര്‍ച്ച തുടങ്ങിയ നിരവധി ഹീന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന ഇയാള്‍ക്കെതിരെ 2017, 2021, 2022, 2023, 2024 വര്‍ഷങ്ങളില്‍ ഇയാള്‍ക്കെതിരെ കരുതല്‍ തടങ്കല്‍ നടപടി സ്വീകരിച്ചതാണ്. നിലവില്‍ കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ അക്രമ, കൊലപാതക ശ്രമം ഉള്‍പ്പെടെ അഞ്ചു കേസുകള്‍ നിലവിലുണ്ട്. ജില്ലാ പൊലീസ് മേധാവി ഡി. ശില്പയുടെ ശുപാര്‍ശയില്‍ കാസര്‍കോട് ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ ആണ് കാപ്പ ഉത്തരവ് പുറപ്പെടുവിച്ചത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad