കാസര്‍കോട്: സംസ്ഥാനത്തെ ഞെട്ടിച്ച പകുതി വില സ്‌കൂട്ടര്‍ തട്ടിപ്പില്‍ ജില്ലയില്‍ ആദ്യമായി കേസെടുത്ത് ബദിയടുക്ക പൊലീസ്. കുമ്പഡാജെയില്‍ പ്രവര്‍ത്തിക്കുന്ന മൈത്രി ലൈബ്രറി ആന്റ്് റീഡിംഗ് പ്രസിഡന്റ് പ്രസാദ് ഭണ്ഡാരിയുടെ പരാതിയില്‍ സീഡ് കോഓഡിനേറ്റര്‍ ഇടുക്കി തൊടുപുഴയിലെ അനന്തു കൃഷ്ണനെതിരെയാണ് കേസെടുത്ത് അന്വേഷണം പുരോഗമിക്കുന്നത്.
ലൈബ്രറിയില്‍ അംഗങ്ങളായ 36 പേര്‍ക്ക് പകുതി വിലക്ക് സ്‌കൂട്ടറും ലാപ്‌ടോപും വാഗ്ദാനം നല്‍കിയിരുന്നതായാണ് പരാതിയില്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മൂന്നിന് അംഗങ്ങളുടെ വിവിധ അക്കൗണ്ടുകളില്‍ നിന്നും പ്രതിയുടെ വിവിധ അക്കൗണ്ടുകളിലേക്ക് 30.90 ലക്ഷം രൂപ അയച്ചു കൊടുക്കുകയും പിന്നീട് സ്‌കൂട്ടറോ ലാപ്‌ടോപോ നല്‍കാതെയും പണം തിരികെ നല്‍കാതെയും വഞ്ചിച്ചുവെന്നുമാണ് പരാതി.
ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലും സമാനമായ പരാതികള്‍ ലഭിച്ചിരുന്നു. കാഞ്ഞങ്ങാട് മോനാച്ചയില്‍ സോഷ്യോ ഇക്കണോമിക് ഡെവലപ്‌മെന്റ് സൊസൈറ്റി വഴി പണമടച്ചവര്‍ 106 പേര്‍ക്ക് പണം നഷ്ടമായതായാണ് പരാതി.
Post a Comment
0 Comments