മഞ്ചേശ്വരം: 1.16 കിലോഗ്രാം കഞ്ചാവുമായി മൂന്നു യുവാക്കള്‍ പിടിയില്‍. ദക്ഷിണ കന്നട മഞ്ഞനാടിയിലെ ജാഫര്‍ സിദ്ദിഖ് (23), ഉള്ളാളിലെ മുഹമ്മദ് സിറാജുദ്ധീന്‍ (25), ബങ്കര കസബയിലെ മുഹമ്മദ് നിയാസ് (21) എന്നിവരാണ് മഞ്ചേശ്വരം പൊലീസ് പരിധിയിലെ മജിര്‍പള്ളയ തിമങ്കൂരില്‍ പൊലീസ് പിടികൂടിയത്. ഇവര്‍ സൂക്ഷിച്ചിരുന്ന ബാഗില്‍ നിന്നും കഞ്ചാവ് കണ്ടെടുത്തു. കര്‍ണാടക കേന്ദ്രികരിച്ച് കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന കഞ്ചാവ് മാഫിയയിലെ പ്രധാന ശൃഖലയിലെ കണ്ണികളാണ് പിടികൂടിയ മൂന്നുപേരുമെന്ന് പൊലീസ് പറഞ്ഞു. വര്‍ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിന് തടയിടുന്നതിനായി ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ്പയുടെ നേതൃത്വത്തില്‍ രൂപീകരിച്ച സേഫ് കാസര്‍കോടിന്റെ ഭാഗമായി കാസര്‍കോട് ഡി.വൈ.എസ്.പി സി.കെ സുനില്‍ കുമാറിന്റെ മേല്‍നോട്ടത്തില്‍ മഞ്ചേശ്വരം ഇന്‍സ്പെക്ടര്‍ ഇ. അനൂപ് കുമാര്‍, സബ് ഇന്‍സ്‌പെകര്‍മാരായ രതീഷ് ഗോപി, ഉമേഷ്, മനുകൃഷ്ണന്‍, എ.എസ്.ഐ അതുല്‍ റാം, സി.പി.ഒ ധനേഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
1.16 കിലോ കഞ്ചാവുമായി മൂന്നു പേര്‍ പിടിയില്‍
22:17:00
0

Tags
Post a Comment
0 Comments