കാഞ്ഞങ്ങാട്: മണല്‍ കടത്തുകയായിരുന്ന ടിപ്പര്‍ ലോറി പൊലീസ് വാഹനത്തില്‍ ഇടിപ്പിച്ച് പൊലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമം. സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ഹോസ്ദുര്‍ഗ് പൊലീസിന്റെ കണ്‍ട്രോള്‍ റൂമിലെ ജീപ്പിലാണ് ടിപ്പര്‍ ലോറി ഇടിപ്പിച്ചത്. ഇന്നലെ പുലര്‍ച്ചെ വെള്ളിക്കോത്ത് റോഡില്‍ കിഴക്കുംകരക്ക് സമീപമാണ് സംഭവം. പരിക്കേറ്റ കണ്‍ട്രോള്‍ റൂമിലെ സീനിയര്‍ സിവില്‍ ഓഫീസര്‍ തുളുച്ചേരി അശോകനെ (45)നെ ഇടതു കൈ ഷോള്‍ഡറിന് പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നൈറ്റ് പട്രോളിംഗിനിടെ അനധികൃതമായി പൂഴികടത്തുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് പുലര്‍ച്ചെ 1.40ന് കണ്‍ട്രോള്‍ റൂം വാഹനത്തില്‍ പൊലീസുകാര്‍ കിഴക്കും കരയിലെത്തിയത്. വെള്ളിക്കോത്ത് ഭാഗത്ത് നിന്നും ഓടിച്ചുവന്ന ടിപ്പര്‍ നിര്‍ത്തിക്കാനായി പൊലീസുകാര്‍ ജീപ്പില്‍ നിന്നും ഇറങ്ങവെ കൊല്ലണമെന്ന ഉദ്ദേശത്തോടെ പൊലീസ് വാഹനത്തിന്റെ ഇടതു ഭാഗത്ത് ഇടിപ്പിച്ച ശേഷം കാഞ്ഞങ്ങാട് ഭാഗത്തേക്ക് ഓടിച്ച് പോവുകയായിരുന്നുവെന്നാണ് പരാതി. വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചു. സംഭവത്തില്‍ ടിപ്പര്‍ ലോറി ഡ്രൈവര്‍ വടകര മുക്കിലെ ഇര്‍ഫാന്‍, ക്ലീനര്‍ക്കുമെതിരെ ഹോസ്ദുര്‍ഗ് പൊലീസ് വധശ്രമത്തിന് കേസെടുത്തു.
മണല്‍ ലോറി പൊലീസ് ജീപ്പിലിടിപ്പിച്ച് വധശ്രമം; 2 പേര്‍ക്കെതിരെ കേസ്
18:30:00
0

Tags
Post a Comment
0 Comments