പടന്ന: രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയത്തില്‍ റിപ്പബ്ലിക്ക് ദിനത്തില്‍ എസ്‌കെഎസ്എസ്എഫ് ജില്ലാ കമ്മിറ്റി പടന്നയില്‍ സംഘടിപ്പിച്ച മനുഷ്യ ജാലിക ജനങ്ങളാല്‍ നിറഞ്ഞ് കവിഞ്ഞു. നൂറുക്കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന ജാലിക കേരളത്തിന്റെ മതേതര പാരമ്പര്യത്തെ ഉണര്‍ത്തുന്നതും വര്‍ഗീയ ഫാസിസ്റ്റ് ശക്തിക്കെതിരെ കാസര്‍കോടിന്റെ മനസ്സിനെ ബോധനം നടത്തുന്നതുമായിരുന്നു. 19-മത് മനുഷ്യജാലികയാണ് കഴിഞ്ഞ ദിവസം പടന്നയില്‍ നടന്നത്.
സമ്മേളന നഗരിയില്‍ രാവിലെ 10മണിക്ക് സ്വാഗത സംഘം ചെയര്‍മാന്‍ സി.കെ.കെ മാണിയൂര്‍ പതാക ഉയര്‍ത്തി. വൈകിട്ട് നാലു മണിക്ക് വടക്കേപ്പുറം പരിസരത്തുനിന്ന് സമസ്ത കേന്ദ്ര മുശാവറ സീനിയര്‍ വൈസ് പ്രസിഡന്റ് യു.എം അബ്ദുറഹ്മാന്‍ മുസ്്‌ലിയാര്‍ ഫ്‌ളാഗ് ഓഫ് ചെയ്ത് തുടക്കം കുറിച്ചു. ജാലിക റാലിക്ക് എസ്‌കെഎസ്എസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് താജുദ്ധീന്‍ ദാരിമി പടന്ന, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഫാറൂഖ് ദാരിമി കൊല്ലമ്പാടി, ജില്ല പ്രസിഡന്റ് സുബൈര്‍ ദാരിമി പടന്ന, ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര, ട്രഷറര്‍ സഈദ് അസ്അദി പുഞ്ചാവി, വര്‍ക്കിംഗ് സെക്രട്ടറി സിദ്ധീഖ് ബെളിഞ്ചം, സ്വാഗത സംഘം ചെയര്‍മാന്‍ സി.കെ.കെ മാണിയൂര്‍, ജനറല്‍ കണ്‍വീനര്‍ ഹാഷിം പടന്ന, വര്‍ക്കിംഗ് കണ്‍വീനര്‍ സഈദ് വലിയപറമ്പ്, ട്രഷറര്‍ കെഎം ഷംസുദ്ധീന്‍ ഹാജി നേതൃത്വം നല്‍കി, പടന്ന മൂസ ഹാജി മുക്ക് മദ്രസാ ഗ്രൗണ്ടില്‍ നടന്ന പൊതുസമ്മേളനം പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
ഇന്ത്യയുടെ വളര്‍ച്ചയും ശാന്തിയും ഉറപ്പാക്കാന്‍ ഓരോ പൗരനും തന്റെ പങ്കുവഹിക്കേണ്ടതാണന്ന് തങ്ങള്‍ പറഞ്ഞു. എസ്‌കെഎസ്എസ്എഫ് ജില്ലാ പ്രസിഡന്റ് സുബൈര്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. സത്താര്‍ പന്തലൂര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര സ്വാഗതം പറഞ്ഞു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, ഡി.സി സി പ്രസിഡന്റ് അഡ്വ പി.കെ ഫൈസല്‍, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി.കെ.പി ഹമീദലി ഹാജി മുഖ്യാതിഥിയായി പങ്കെടുത്തു. സമസ്ത ജില്ലാ ട്രഷറര്‍ കെ.ടി അബ്ദുല്ല ഫൈസി പ്രാര്‍ഥന നടത്തി. നജ്മുദ്ദീന്‍ തങ്ങള്‍, സ്വഫ്‌വന്‍ തങ്ങള്‍ ഏഴിമല,
സഫിയുള്ളായി തങ്ങള്‍, ശറഫുദ്ധിന്‍ തങ്ങള്‍ കുന്നുംകൈ, സയ്യിദ് യാസര്‍ തങ്ങള്‍ പടന്നക്കാട്, സൈഫുദ്ദീന്‍ തങ്ങള്‍ ഹുദവി, പി.വി അഹമ്മദ് ശരീഫ് ഹാജി, എസ്‌കെഎസ്എസ്എഫ് മുന്‍ സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ഖലീലുല്‍ റഹ്മാന്‍ കാശിഫി, ടി.എം.എ റഹ്മാന്‍ തുരുത്തി, എസ്‌വൈഎസ് ജില്ലാ ജനറല്‍ സെക്രട്ടറി ഹംസ ഹാജി പള്ളിപ്പുഴ, ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി അബൂബക്കര്‍ സിദ്ധീഖ് അസ്ഹരി പാത്തൂര്‍, ജില്ല മുശാവറ അംഗം മജീദ് ദാരിമി പയ്യക്കി, ഫസ്‌ലുറഹ്്മാന്‍ ദാരിമി കുമ്പഡാജെ, യു. സഹദ് ഹാജി ഉളിയത്തടുക്ക, എം.എ ഖലീല്‍, മൂസ മൗലവി സാലത്തടുക്ക, അലി അക്ബര്‍ ബാഖവി തനിയാപുറം, യുനുസ് ഫൈസി കാക്കടവ്, കബീര്‍ ഫൈസി പെരിങ്കടി , അബ്ദു റസാഖ് അസ്ഹരി, അബ്ദുല്ല യമാനി, ഇബ്രാഹിം അസ്ഹരി പള്ളങ്കോട്, ജമാല്‍ ദാരിമി ആലംപാടി, ഹാഫിള് റാശിദ് ഫൈസി, അന്‍വര്‍ തുപ്പക്കല്‍, ഫൈസല്‍ ദാരിമി, ഉസാം പള്ളങ്കോട്, ഇല്യാസ് ഹുദവി മുഗു, റാസിഖ് ഹുദവി, ഫഹദ് തൃക്കരിപ്പൂര്‍, ഹനീഫ്, അസ്‌നവി നാഷണല്‍ നഗര്‍, സയീദ് ദാരിമി പടന്ന, നാഫി അസ്അദി, റൗഫ് ഉദുമ, ലത്തീഫ് തൈക്കടപ്പുറം, സിറാജുദ്ധീന്‍ ദാരിമി, ലത്തീഫ് അസ്‌നവി, മുഹമ്മദലി മൗലവി നിലേശ്വരം, അബ്ദു റസാഖ് ദാരിമി, അലി മിയാടിപ്പള്ളം, ഹാരിസ് ഹസനി മെട്ടമ്മല്‍, നാസര്‍ മാവിലാടം, കുഞ്ഞഹ്മദ് ബഹ്‌റൈന്‍, പി.എച്ച് അസ്ഹരി, ഖാസിം ചാല, ഇര്‍ഷാദ് അസ്ഹരി, സുഹൈല്‍ ഫൈസി കമ്പാര്‍, ഹാരിസ് ദാരിമി കാക്കടവ്, അന്‍വര്‍ സനൂസി, അക്ബര്‍ സിദ്ദീഖ് അസ്ഹരി,നാസര്‍ റഹ്മാനി, ടി.കെ.സി മുഹമ്മദലി ഹാജി, ജമാലുദ്ധീന്‍ ഫൈസി, മുഹമ്മദലി തലയിലത്ത്, സലീല്‍ പടന്ന, അസ്ലം കൈതക്കാട്. യൂസുഫ് ദാഇ ദാരിമി , ഹബീബ് ഹാജി ആദൂര്‍ , അബൂ ലബീബ് ഹിമമി കാനക്കോട്, ശക്കീല്‍ അസ്ഹരി, സുഹൈല്‍ എ.ബി ചേരൂര്‍, ബിലാല്‍ ആരിക്കാടി, ജംഷീര്‍ കടവത്ത്, മുഹാദ് ദാരിമി, എസ്ബിവി ജില്ല ജനറല്‍ സെക്രട്ടറി ഉമര്‍ ഖയ്യും, അജ്മല്‍ ഫൈസി കോട്ട, അബ്ദുല്ല ടി.എന്‍ മൂല, ഉനൈസ് അസ്‌നവി, കെ.യു ദാവൂദ് ഹാജി ചിത്താരി സംബന്ധിച്ചു.
Post a Comment
0 Comments