ടെലികോം സേവന ദാതാക്കളുടെ ചൂഷണത്തിന് അറുതിവരുത്താനൊരുങ്ങി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്ക് അനുസൃതമായി താരിഫുകള്‍ ക്രമീകരിക്കണമെന്ന് നേരത്തെ ട്രായ് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും കമ്പനികള്‍ തയ്യാറാകാതിരുന്ന സാഹചര്യത്തിലാണ് പുതിയ നിബന്ധന.
പ്രീപെയ്ഡ് കണക്ഷനുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള പാക്കേജ് താരിഫുകള്‍ മാത്രമാണ് നിലവിലുണ്ടായിരുന്നത്. ഇന്റര്‍നെറ്റ് ഉപയോഗിക്കാത്തവരെയും വളരെ കുറച്ച് മാത്രം ഉപയോഗിക്കുന്നവരെയും ചൂഷണം ചെയ്യുന്നതാണ് നിലവിലെ താരിഫ് നിരക്കുകള്‍. ഇതുകൂടാതെ ഇന്റര്‍നെറ്റ് സൗകര്യങ്ങളില്ലാത്ത ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്കും ഡാറ്റ ഉള്‍പ്പെടുന്ന താരിഫുകള്‍ മാത്രമേ തിരഞ്ഞെടുക്കാന്‍ സാധിക്കൂ.
ഇതിലൂടെ ടെലികോം കമ്പനികള്‍ പ്രതിവര്‍ഷം നേടിയിരുന്നത് വലിയ ലാഭമാണ്. വൈഫൈ കണക്ഷനുകളും ഒന്നിലേറെ സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്കും ടെലികോം കമ്പനികളുടെ ചൂഷണം നേരിടേണ്ടി വരുന്നു. അല്ലാത്തപക്ഷം ടെലികോം കമ്പനികള്‍ പ്രീപെയ്ഡ് സിം കാര്‍ഡുകളുടെ കണക്ഷന്‍ റദ്ദാക്കിയാണ് ചൂഷണത്തിന് കളമൊരുക്കിയിരുന്നത്.
Post a Comment
0 Comments