നീലേശ്വരം: നീലേശ്വരം ബസ് സ്റ്റാന്റില്‍ നിന്നും കണ്ണൂരിലേക്ക് അമ്മയോടൊപ്പം യാത്ര ചെയ്യുകയായിരുന്ന 16 വയസുകാരനെ കെഎസ്ആര്‍ടിസി ബസില്‍ ലൈംഗികമായി ഉപദ്രവിച്ചുവെന്ന കേസില്‍ കണ്ടക്ടര്‍ ഒടുവില്‍ അറസ്റ്റില്‍. ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പി. രാജ (42) ആണ് അറസ്റ്റിലായത്. 2024 മെയ് 10നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാതാവ് മറ്റൊരു സീറ്റിലാണ് അന്ന് ഇരുന്നിരുന്നത്. പിന്നീട് കൗമാരക്കാരന്റെ അസാധാരണ പെരുമാറ്റം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ കൗണ്‍സിലിംഗിലാണ് പീഡന വിവരം പുറത്തുവന്നത്. കൗണ്‍സിലിംഗിനിടെ കൗമാരക്കാരന്‍ ബസ് യാത്രയില്‍ തനിക്കുണ്ടായ ദുരനുഭവം പങ്കുവെക്കുകയായിരുന്നു.
ഇതേത്തുടര്‍ന്ന് ബന്ധപ്പെട്ടവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നീലേശ്വരം പൊലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവം നടന്ന് ഏറെ നാളുകള്‍ക്കു ശേഷമാണ് പരാതി ലഭിച്ചതെങ്കിലും, പ്രതിയെ നേരിട്ട് കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുമെന്ന് കുട്ടി പൊലീസിനോട് പറഞ്ഞിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പ്രതിയെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കുകയും ഒടുവില്‍ പിടികൂടുകയുമായിരുന്നു. നീലേശ്വരം എസ്ഐ വിഷ്ണുപ്രസാദും സംഘവും വീട്ടില്‍ എത്തിയാണ് കണ്ടക്ടറെ അറസ്റ്റ് ചെയ്തത്.
Post a Comment
0 Comments