Type Here to Get Search Results !

Bottom Ad

രണ്ടു വയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: കുറ്റം സമ്മതിച്ച് അമ്മാവന്‍


ബാലരാമപുരം: രണ്ടു വയസുകാരിയായ ദേവേന്ദു കൊലപാതകത്തില്‍ കുറ്റം സമ്മതിച്ച് അമ്മാവന്‍ ഹരികുമാര്‍. അതേസമയം ഇയാളുടെ മൊഴി ഒന്നുകൂടി പൊലീസ് ഉറപ്പിക്കും. കുട്ടിയെ കിണറ്റില്‍ എറിഞ്ഞ് കൊലപ്പെടുത്തിയതാണെന്ന സംശയത്തിലാണ് പൊലീസ്. ബാലരാമപുരം കോട്ടുകാല്‍ക്കോണത്ത് കാണാതായ രണ്ടു വയസുകാരിയെ ഫയര്‍ ഫോഴ്‌സ് ആണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്രീതു- ശ്രീജിത്ത് ദമ്പതികളുടെ മകള്‍ ദേവേന്ദുവിനെയാണ് കണ്ടെത്തിയത്.

സംഭവത്തില്‍ കുട്ടിയുടെ അച്ഛന്‍, അമ്മ, അമ്മയുടെ സഹോദരന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിരുന്നു. എന്നാല്‍ അടിമുടി ദുരൂഹത നിറഞ്ഞ കേസില്‍ പരസ്പര വിരുദ്ധമായിരുന്നു ഇവരുടെ മൊഴികള്‍. കുട്ടിയെ കാണാതായെന്ന് പറയുന്ന സമയത്ത് അമ്മയുടെ സഹോദരന്‍ കിടന്നിരുന്ന മുറിയില്‍ തീപിടിത്തമുണ്ടായിരുന്നു. അതിനുശേഷം തീയണയ്ക്കാനായി വെള്ളം എടുത്ത് ഒഴിച്ചിരുന്നു. ഇതിനുശേഷമാണ് കുഞ്ഞിനെ കാണാതായ വിവരം അറിയുന്നതെന്നും അമ്മ പറയുന്നു. പുലര്‍ച്ചെ 5.30ന് കുട്ടി കരഞ്ഞത് കേട്ടിരുന്നുവെന്നും അമ്മ പറഞ്ഞു

Tags

Post a Comment

0 Comments

Top Post Ad

Below Post Ad