ചരിത്ര ദൗത്യത്തിന് തയാറായി ഐഎസ്ആർഒ. ഐഎസ്ആർഒയുടെ നൂറാം ദൗത്യം നാളെ രാവിലെ 6:23 ന് വിക്ഷേപിക്കും. ഇതിനായുള്ള 27 മണിക്കൂർ കൗണ്ട്ഡൗൺ ശ്രീഹരികോട്ടയിൽ ആരംഭിച്ചു. നാളെ രാവിലെ രണ്ടാമത്തെ ലോഞ്ച് പാഡിൽ നിന്നാണ് ജിഎസ്എൽവി റോക്കറ്റിൽ നാവിഗേഷൻ ഉപഗ്രഹം വിക്ഷേപിക്കുന്നത്. ജനുവരി 13ന് ചുമതലയേറ്റ ഐഎസ്ആർഒ ചെയർമാൻ വി നാരായണൻ്റെ ആദ്യ ദൗത്യമാണിത്.
വിക്ഷേപണത്തിനു മുന്നോടിയായി ഇന്നു പുലർച്ചെ 2:53 ന് കൗണ്ട്ഡൗൺ ആരംഭിച്ചതായി ഐഎസ്ആർഒ അറിയിച്ചു. ജിയോസിൻക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (GSLV), അതിൻ്റെ പതിനേഴാമത്തെ വിക്ഷേപണത്തിലൂടെയാണ് നൂറാം ദൗത്യമെന്ന ചരിത്ര നേട്ടം കൈവരിക്കുന്നത്. യുആർ സാറ്റലൈറ്റ് സെൻ്റർ രൂപകല്പന ചെയ്ത് വികസിപ്പിച്ചെടുത്ത എൻവിഎസ്-02 ഉപഗ്രഹത്തിന് ഏകദേശം 2,250 കിലോഗ്രാം ഭാരമുണ്ട്, കൂടാതെ എൽ1, എൽ5, എസ് ബാൻഡുകളിലെ നാവിഗേഷൻ പേലോഡുകളും മുൻപ് വിക്ഷേപിച്ച എൻവിഎസിന് സമാനമായി സി-ബാൻഡിൽ പേലോഡും സജ്ജീകരിച്ചിരിക്കുന്നു.
Post a Comment
0 Comments