Type Here to Get Search Results !

Bottom Ad

വയനാട്ടില്‍ ചത്ത കടുവയുടെ ആന്തരിക അവയവങ്ങളില്‍ നിന്നും : കൊല്ലപ്പെട്ട രാധയുടെ ശരീര അവശിഷ്ടങ്ങളും കമ്മലും കണ്ടെത്തി


കൽപ്പറ്റ :വയനാട്ടില്‍ ചത്ത കടുവയുടെ ആന്തരിക അവയവങ്ങളില്‍ നിന്നും കൊല്ലപ്പെട്ട രാധയുടെ ശരീര അവശിഷ്ടങ്ങളും കമ്മലും കണ്ടെത്തി. ചത്ത നിലിയല്‍ കണ്ടെത്തിയ കടുവയുടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. കടുവയുടെ കഴുത്തില്‍ ഏറ്റുമുട്ടലില്‍ സംഭവിച്ച നാല് മുറിവുകള്‍ ഉണ്ടായിരുന്നു. ഈ മുറിവുകള്‍ കടുവയുടെ മരണത്തിന് കാരണമായി.കഴുത്തിലെ മുറിവാണ് കടുവയുടെ മരണ കാരണം. ഈ ഏറ്റുമുട്ടല്‍ ഉണ്ടായത് ഇന്നലെയാണ് ഉള്‍വനത്തിലെ മറ്റൊരു കടുവയുടെ ആക്രമണം തന്നെയാണ് ഉണ്ടായത്. കടുവ ചത്തത് രാവിലെ നാല് മണിയോടെ ആയിരിക്കുമെന്നും കേരള ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് പ്രമോദ് ജി കൃഷ്ണന്‍ പറഞ്ഞു.

പുലർച്ചെ 2.30 ഓടെയാണ് കടുവയെ കണ്ടെത്തിയത്.കടുവയുടെ കഴിഞ്ഞ ദിവസത്തെ ഫോട്ടോയും കിട്ടിയ ജഡത്തിലെയും ഐഡൻറിഫിക്കേഷൻ മാർക്കുകൾ ഒത്തു നോക്കിയാണ് ചത്തത് ആളെ കൊല്ലി കടുവ തന്നെയാണ് എന്ന് സ്ഥിരീകരിച്ചത്.കഴിഞ്ഞ ദിവസം പഞ്ചാരക്കൊല്ലിയിൽ രാധയെന്ന ആദിവാസി സ്ത്രീയെ കൊന്ന അതേ കടുവയെ ആണ് ചത്ത നിലയിൽ കണ്ടെത്തിയതെന്നും വനംവകുപ്പ് സ്ഥിരീകരിച്ചു.മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ കഴിഞ്ഞ 24 നാണ് കടുവയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടത്. കാപ്പി പറിക്കാന്‍ പോയ സമയത്താണ് വനംവകുപ്പ് താത്കാലിക വനംവാച്ചറായ അപ്പച്ചന്റെ ഭാര്യ രാധയെ കടുവ ആക്രമിച്ചത്
Tags

Post a Comment

0 Comments

Top Post Ad

Below Post Ad