Type Here to Get Search Results !

Bottom Ad

കാസര്‍കോട്ട് വീണ്ടും സംഘ്പരിവാര്‍ അക്രമം; യുവാവിനെ വടിവാള്‍ കൊണ്ട് വെട്ടി; ഒരാള്‍ കസ്റ്റഡിയില്‍


കാസര്‍കോട്: കാസര്‍കോട്ട് വീണ്ടും സംഘ്പരിവാര്‍ അക്രമം. വടിവാള്‍ ഉപയോഗിച്ചുള്ള അക്രമത്തില്‍ ഗുരുതര പരിക്കേറ്റ ഏരിയാല്‍ സ്വദേശി ബാസിതി (25)നെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഒരാളെ പൊലിസ് കസ്റ്റഡിയിലെടുത്തു. ജില്ലാ പൊലീസ് മേധാവിയുടെ മൂക്കിന് താഴെയാണ് അക്രമം. എസ്.പി ഓഫീസിലേക്ക് പോകുന്ന പ്രധാന റോഡായ എസ്.പി ഓഫീസ്- പൊലീസ് എ.ആര്‍ ക്യാമ്പ് റോഡില്‍ രാത്രി 12 മണിയോടടുത്താണ് സംഭവം.

പുതുതായി ആരംഭിക്കാനിരിക്കുന്ന കട സെറ്റ് ചെയ്യുന്നതിനിടെ രാത്രി 12 മണിയോടടുത്ത് കടയിലേക്ക് ഒരു സംഘം അതിക്രമിച്ചു കയറിയത്. 'ഇത് ഞങ്ങളുടെ നാടാണെന്നും ഇവിടെ നിങ്ങള്‍ എന്തു ധൈര്യത്തിലാണ് കച്ചവടം തുടങ്ങുന്നതെന്നും' ആക്രോഷിച്ച്് യുവാക്കള്‍ക്ക് നേരെ വടിവാള്‍ വീശുകയായിരുന്നു. മാരകമായി പരിക്കേറ്റ എരിയാല്‍ സ്വദേശിയെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മംഗളൂരുവിലേക്ക് കൊണ്ടുപോവുകയായിരുന്നു.

സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പരിക്കേറ്റ ബാസിതിന് ഒപ്പമുണ്ടായിരുന്ന രണ്ടുപേരില്‍ നിന്ന് പൊലീസ് മൊഴിയെടുത്തിട്ടുണ്ട്. ആക്രമണത്തില്‍ ഒരാളെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഭാരതീയ ന്യായ സംഹിതയിലെ 126(2), 118(2), 110 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ മാസം സമീപപ്രദേശമായ ചൂരിയില്‍ സംഘപരിവാരം സംഘര്‍ഷത്തിന് ശ്രമിച്ചിരുന്നു. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാക്കളും സ്ഥലത്തുണ്ടായിരുന്നവരും തമ്മില്‍ ഉണ്ടായ വാക്കു തര്‍ക്കത്തെ തുടര്‍ന്നാണ് വന്‍ അക്രമത്തിന് കോപ്പുകൂട്ടി സംഘപരിവാര പ്രവര്‍ത്തകര്‍ ചൂരിയിലെത്തിയത്. അര്‍ധരാത്രിയോടെ സ്ഥലത്തെത്തിയ സംഘം റോഡില്‍ മദ്യക്കുപ്പികള്‍ എറിഞ്ഞുപൊട്ടിച്ചു. നാട്ടുകാര്‍ സംഘടിച്ചതോടെ സംഘം രക്ഷപ്പെടുകയായിരുന്നു.










Tags

Post a Comment

0 Comments

Top Post Ad

Below Post Ad