ഡിസംബര്‍ 15ന് രാവിലെ എട്ടരയോടെ പൊയിനാച്ചി ടൗണിലാണ് കാറില്‍ ലഹരി മരുന്നു കടത്തുന്നതിനിടെ കുഴല്‍ കിണര്‍ ലോറി കുറുകെയിട്ട് വാഹനം തടഞ്ഞ് ഡാന്‍സാഫ് അംഗങ്ങളും മേല്‍പറമ്പ് പൊലീസും ചേര്‍ന്ന് പ്രതികളെ പിടികൂടിയത്. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അബ്ദുല്‍ ഹക്കീം (27), കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അബ്ദുല്‍ റാശിദ് (29), മേല്‍പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അബ്ദുര്‍ റഹ്്ാന്‍(25) എന്നിവരെയാണ് അന്ന് പിടികൂടിയത്. 50 ഗ്രാം എംഡിഎംഎയാണ് ഇവരില്‍ നിന്ന് കണ്ടെടുക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് ബേക്കല്‍ ഡിവൈഎസ്പി വിവി മനോജ് കുമാറിന്റെ മേല്‍നോട്ടത്തില്‍ ഡിവൈഎസ്പി സ്‌ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു രക്ഷപ്പെട്ട അഷ്‌റഫ്. മേല്‍പറമ്പ് ഇന്‍സ്പെക്ടര്‍ എ. സന്തോഷ് കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ അനീഷ്, സ്‌ക്വാഡ് അംഗങ്ങളായ സി.പി.ഒ സുബാഷ്, സജീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ തലപ്പാടിയില്‍ പിടികൂടിയത്.
Post a Comment
0 Comments