പാലക്കാട്: നാലു വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ കരിമ്പ അപകടത്തിനു പിന്നാലെ പാലക്കാട്ട് ബസ് അപകടം. കണ്ണന്നൂരിനു സമീപം സ്വകാര്യ ബസ് മറിഞ്ഞു. അപകടത്തിൽ ബസിലെ യാത്രക്കാരായിരുന്ന കുട്ടികൾ ഉൾപ്പെടെ 16 പേർക്ക് പരിക്കേറ്റു.
പാലക്കാട്ടുനിന്ന് തിരുവില്വാമലയിലേക്കു പോകുകയായിരുന്ന ബസ് ആണ് അപകടത്തിൽപെട്ടത്. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണു വിവരം.
Post a Comment
0 Comments