കാസര്‍കോട്: പ്രഭാത സവാരിക്കിടയില്‍ സ്വകാര്യ ബസിടിച്ച് ഗുരുതരമായി പരിക്കേറ്റ നിര്‍മ്മാണ തൊഴിലാളി മരിച്ചു. ചെറുവത്തൂര്‍ കൈതക്കാട് മൂലയിലെ പരേതനായ പി. കുഞ്ഞമ്പുവിന്റെ മകന്‍ കെ. രമേശന്‍ ആണ് (48) മരണപ്പെട്ടത്. തിങ്കളാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്. പ്രഭാത സവാരി നടത്തുകയായിരുന്ന രമേശനെ ചെറുവത്തൂര്‍ മേല്‍പ്പാലത്തില്‍ വച്ച് പടന്നയിലേക്ക് പോവുകയായിരുന്ന ബസാണ് ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ രമേശനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. നില ഗുരുതരമായതിനാല്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. എന്നാല്‍ അപകടനില തരണം ചെയ്തിരുന്നില്ല. പിന്നീട് ജില്ലാ ആശുപത്രിയിലെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും വെള്ളിയാഴ്ച രാത്രി മരണം സംഭവിച്ചു. അപകടത്തില്‍ ചന്തേര പൊലീസ് കേസെടുത്തു. ഭാര്യ: സുനിത(പടന്ന). മക്കള്‍: അമൃത, അനഘ (ഇരുവരും വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: രവീന്ദ്രന്‍, ഉമേഷ് (ചെന്നൈ), സതി മധു, സതീഷ്, രതീഷ്
പ്രഭാത സവാരിക്കിടയില്‍ ചെറുവത്തൂരില്‍ ബസിടിച്ച് പരിക്കേറ്റ നിര്‍മ്മാണ തൊഴിലാളി മരിച്ചു
15:25:00
0
കാസര്‍കോട്: പ്രഭാത സവാരിക്കിടയില്‍ സ്വകാര്യ ബസിടിച്ച് ഗുരുതരമായി പരിക്കേറ്റ നിര്‍മ്മാണ തൊഴിലാളി മരിച്ചു. ചെറുവത്തൂര്‍ കൈതക്കാട് മൂലയിലെ പരേതനായ പി. കുഞ്ഞമ്പുവിന്റെ മകന്‍ കെ. രമേശന്‍ ആണ് (48) മരണപ്പെട്ടത്. തിങ്കളാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്. പ്രഭാത സവാരി നടത്തുകയായിരുന്ന രമേശനെ ചെറുവത്തൂര്‍ മേല്‍പ്പാലത്തില്‍ വച്ച് പടന്നയിലേക്ക് പോവുകയായിരുന്ന ബസാണ് ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ രമേശനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. നില ഗുരുതരമായതിനാല്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. എന്നാല്‍ അപകടനില തരണം ചെയ്തിരുന്നില്ല. പിന്നീട് ജില്ലാ ആശുപത്രിയിലെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും വെള്ളിയാഴ്ച രാത്രി മരണം സംഭവിച്ചു. അപകടത്തില്‍ ചന്തേര പൊലീസ് കേസെടുത്തു. ഭാര്യ: സുനിത(പടന്ന). മക്കള്‍: അമൃത, അനഘ (ഇരുവരും വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: രവീന്ദ്രന്‍, ഉമേഷ് (ചെന്നൈ), സതി മധു, സതീഷ്, രതീഷ്
Tags
Post a Comment
0 Comments