കാസര്‍കോട്: ആശുപത്രി ശുചി മുറിയില്‍ ഒളിഞ്ഞുനോക്കിയെന്ന കേസില്‍ സുരക്ഷാ ജീവനക്കാരന്‍ അറസ്റ്റില്‍. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രാജേഷ് (40) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രി 9.30 മണിയോടെ ഉപ്പള റെയില്‍വെ സ്റ്റേഷന്‍ റോഡിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം നടന്നത്. ആശുപത്രിയിലെ ശുചി മുറിയില്‍ ഒരു യുവതി പോയപ്പോള്‍ തൊട്ടടുത്ത പുരുഷന്മാരുടെ ശുചി മുറിയില്‍ കയറിയ സുരക്ഷാ ജീവനക്കാരന്‍ ഇരു ശുചി മുറികളുടെയും മുകള്‍ഭാഗത്തേക്ക് വലിഞ്ഞുകയറി വിടവിലുടെ ഒളിഞ്ഞു നോക്കിയെന്നാണ് പറയുന്നത്.
യുവതി ബഹളം വെച്ചതിനെ തുടര്‍ന്ന് ഓടിക്കൂടിയവര്‍ സുരക്ഷാ ജീവനക്കാരനെ പിടികൂടി. അശ്ലീല ദൃശ്യം പകര്‍ത്തിയെന്ന് സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ നിരവധി സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങള്‍ കണ്ടെത്തിയെന്ന് ആരോപണമുണ്ട്. വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ മഞ്ചേശ്വരം പൊലീസ് സ്ഥലത്ത് എത്തി സുരക്ഷാ ജീവനക്കാരനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് ഇയാള്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയതായി മഞ്ചേശ്വരം പൊലീസ് പറഞ്ഞു.
Post a Comment
0 Comments