ബോവിക്കാനം: മുളിയാറിലെ രൂക്ഷമായ പുലി ഭീഷണിക്ക് പരി ഹാരം കാണണ മെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ് മുളിയാര്‍ പഞ്ചാ യത്ത് കമ്മിറ്റി ജില്ലാ കലക്ടര്‍, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീ സര്‍ എന്നിവര്‍ക്ക് നിവേദനമയച്ചു. മുളിയാര്‍ പഞ്ചായത്ത് ഭൂരിഭാഗവും പ്ലാന്റേഷന്‍ കോര്‍പറേന്റെയും വനം വകുപ്പിന്റെയും അധീനതയിലുള്ള ഭൂമിയാണ്. ജനവാസ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ കഴിഞ്ഞ കുറച്ച് മാസങ്ങളായി പുലിയുടെ അക്രമണ ഭീഷണിയുടെ നിഴലിലാണ്.
ഒന്നര വര്‍ഷം മുമ്പാണ് ആദ്യ മായി പുലിയെ കണ്ടതായി പൊതു ജനങ്ങളും ജനപ്രതിനിധികളും പരാതിപെട്ടത്. അന്ന് ഇക്കാര്യം അധികൃതര്‍ മുഖവിലക്കെടുത്തില്ല. പിന്നീട് പലരുടെയും വളര്‍ത്തു മൃഗങ്ങള്‍ക്ക് നേരെ അക്രമണം നടത്തുകയും കൊന്നു തിന്നുകയും ചെയ്യുന്ന സ്ഥിതിയുണ്ടായി.ജനവാസ കേന്ദ്രങ്ങളില്‍ പുലിയെ കാണപെടാന്‍ തുടങ്ങിയ തോടെ വിദ്യാര്‍ത്ഥികളും വീട്ടമ്മമാരും പുലിയുടെ അക്രമണ ത്തില്‍നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. വ്യാപകമായ പരാതിയും വാര്‍ത്തയും പരന്നതോടെ വനം വകുപ്പ് അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ ഒരു കൂട്ടം പുലികള്‍ മുളിയാര്‍ വനാതിര്‍ത്തിക്കകത്ത് ഉള്ളതായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ മാസം രണ്ട് പിന്നിട്ടിട്ടും പുലിയെ കൊണിവെച്ച് പിടിക്കാനോ ഓടിച്ച് മാറ്റാനോ കഴിഞ്ഞിട്ടില്ല.
പുലിയെകണ്ട മേഖലയില്‍ തന്നെ നൂറു കണക്കിന് കുട്ടികള്‍ പഠികുന്ന വിദ്യാലമുണ്ട്.വളരെ ആകുലതയോടെയാണ് രക്ഷിതാക്കള്‍ മക്കളെ പഠിക്കാന്‍ വിടുന്നത്. ജനങ്ങളുടെ ഭീതിയും ആശങ്കയും അകറ്റി ഡ്രോണ്‍ ഉള്‍പ്പെടെയുള്ള ശാസ്ത്രീയ സംവിധാനം പ്രയോജനപെടുത്തി പുലിയെ പിടികൂടുന്നതിനും ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പുവരുത്തുന്നതിനും ശുഷ്‌കാന്തിയോടെയുള്ള നടപടികള്‍ അടിയന്തിരമായി കൈകൊള്ളാണമെന്ന് പ്രസിഡന്റ് ബിഎം അബൂബക്കര്‍ ഹാജി, ജനറല്‍ സെക്രട്ടറി മന്‍സൂര്‍ മല്ലത്ത്, ട്രഷറര്‍ എം മുഹമ്മദ് ആവശ്യപ്പെട്ടു.
Post a Comment
0 Comments