Type Here to Get Search Results !

Bottom Ad

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്


മലപ്പുറം: സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവനെതിരെ ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്. വയനാട് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രിയങ്ക ​ഗാന്ധിക്കെതിരെ നടത്തിയ വിവാദ പരാമർശനത്തിനെതിരെയാണ് യൂത്ത് ലീഗ് പരാതി കൊടുത്തത്. പരാതി പരിശോധിച്ച് വേണ്ട നടപടികൾ സ്വീകരിക്കാൻ മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ഡിജിപി നിർദ്ദേശം നല്‍കി.

രാഹുൽ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും ജനിച്ചത് തന്നെ വർഗീയ ശക്തികളുടെ പിന്തുണയോടെയാണെന്നായിരുന്നു എ വിജയരാഘവന്റെ പരാമർശം. പ്രസ്താവനയെ എതിർത്ത വിജയരാഘവനെ കോൺഗ്രസും, യൂത്ത് ലീഗും കടന്നാക്രമിച്ചപ്പോൾ വിജയരാഘവൻ പറഞ്ഞത് പാർട്ടി ലൈൻ തന്നെയാണെന്നായിരുന്നു നേതാക്കൾ കൂട്ടത്തോടെ ഉറപ്പിച്ച് പറഞ്ഞത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad