ബേക്കൽ ബീച്ച് കാർണിവലിന് റെയിൽവേയുടെ സമ്മാനം. ഡിസംബർ 23 മുതൽ 31 വരെ നടക്കുന്ന കാർണിവലിന്റെ ഭാഗമായി ബേക്കൽ ഫോർട്ട് റെയിൽവേ സ്റ്റേഷനിൽ രണ്ട് എക്സ്പ്രസ് ട്രെയിനുകൾക്ക് ഒരു മിനിറ്റ് താത്കാലിക സ്‌റ്റോപ്പ് അനുവദിച്ചതായി ദക്ഷിണ റെയിൽവേ അറിയിച്ചു.
<p>രാത്രി 11.50ന് തമ്പരത്ത് നിന്നും യാത്ര പുറപ്പെടുന്ന നമ്പർ 16159 താമ്പരം-മംഗ്ളുറു സെൻട്രൽ എക്സ്പ്രസ് ഡിസംബർ 23 മുതൽ 30 വരെ ബേക്കൽ സ്റ്റേഷനിൽ വൈകീട്ട് 5.31ന് എത്തി 5.32ന് പുറപ്പെടും. രാവിലെ 4.05ന് നാഗർകോവിൽ ജംഗ്ഷനിൽ നിന്നും യാത്ര പുറപ്പെടുന്ന 16650 നമ്പർ നാഗർകോവിൽ ജംഗ്ഷൻ-മംഗ്ളുറു സെൻട്രൽ എക്സ്പ്രസ് ഡിസംബർ 24 മുതൽ 31 വരെ ബേക്കലിൽ രാത്രി 7.46ന് എത്തി 7.47ന് പുറപ്പെടും.</p>
Post a Comment
0 Comments