Type Here to Get Search Results !

Bottom Ad

കളനാട്ടെ വീട്ടില്‍ ചൂതാട്ടത്തിനിടെ പിടിയിലായ 30 പേരെ ജാമ്യത്തില്‍ വിട്ടു; പിടിച്ചെടുത്ത പണം കോടതി യില്‍ ഹാജരാക്കി


മേല്‍പ്പറമ്പ്: കളനാട് വാണി യാര്‍മൂലയിലെ ചൂതാട്ടത്തിനിടെ പിടിയിലായ 30 പേരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. പിടിച്ചെടുത്ത എട്ട് ലക്ഷത്തോളം രൂപ മേല്‍പ്പറമ്പ് പൊലീസ് ഹൊസ് ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ത്രേറ്റ് കോടതിയില്‍ ഹാജരാക്കി. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ബേക്കല്‍ ഡി.വൈ.എസ്.പി വി.വി മനോജി ന്റെ നേതൃത്വ ത്തിലുള്ള പൊലീസ് സംഘം വാണിയാര്‍മൂലയിലെ വീട്ടില്‍ പരിശോധന നടത്തിയത്. വാണിയാര്‍ മൂലയിലെ മുഹമ്മദ്കുഞ്ഞി(62)യുടെ വീട്ടി ലാണ് പണം വെച്ചുള്ള പുള്ളി മുറി ചൂതാട്ടം നടന്നത്. മുഹമ്മദ് കുഞ്ഞിയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുഹമ്മദ് കുഞ്ഞി യുടെ ഭാര്യയും മക്കളും ഒരു വിവാഹവുമായി ബന്ധപ്പെട്ട് ഗള്‍ഫിലേക്ക് പോയിരുന്നു. ഇതിന് ശേഷ മാണ് വീട്ടില്‍ ചൂതാട്ടം ആസൂ ത്രണം ചെയ്തത്. ദേരെബയലിലെ നിഷാന്ത്(30), കുന്താപുരത്തെ സി.കെ അന്‍വര്‍ (60), അതിഞ്ഞാ ലിലെ പി.കെ ഫൈസല്‍(45), കല്ലിങ്കാലിലെ പി അജിത്(31), ഹൊസ്ദുര്‍ഗിലെ വി ഷൈജു(43), ബണ്ട്വാളിലെ സമീര്‍(44), ചെങ്കളയിലെ സി .എ മുഹമ്മദ് ഇക്ബാല്‍(40), ബംബ്രാണയിലെ ഹനീഫ കക്കാള ന്‍(47), ഉപ്പിലി ക്കൈയിലെ കെ അഭിലാഷ്(39), ഉള്ളാളിലെ അര്‍പ്പിത്(34), അതിഞ്ഞാലിലെ എം.എസ് ഇബ്രാഹിം(28), മുറിയനാവിയിലെ ടി.കെ നൗഷാദ് (40), പുഞ്ചാവിയിലെ ആദര്‍ശ്(25), കുമ്പളയിലെ പ്രവീണ്‍കുമാര്‍(38), പരപ്പച്ചാലിലെ സി ഫിറോസ്(41), കെ.കെ പുറത്തെ കെ സുനില്‍(36), രാവണീശ്വരത്തെ ടി.പി അഷ്‌റഫ് (48), മധൂരിലെ കെ.എം താഹിര്‍(27), കാഞ്ഞങ്ങാട് സൗത്തിലെ കെ ജാസിര്‍(26), കര്‍ണ്ണാടക സ്വദേശി ബന്‍ദീപ കുറുബാര്‍(48), ബണ്ട്വാളിലെ അബ്ദുള്‍ അസീസ്(38), പൊള്ളക്കടയിലെ എം. കെ സിദ്ധിഖ്(54), ശാന്തിപ്പള്ളത്തെ ശരത്(33), പരപ്പയിലെ മൊയ്തു(45), കൊളവയലിലെ കെ പ്രിയേഷ്(54), പുഞ്ചാവിയിലെ പി.പി അഷ്‌റഫ്(39), കൊളവയലിലെ കെ രഞ്ജിത്(50), പടന്നക്കാട്ടെ ഷെബീര്‍(36) എന്നിവരെയാണ് ചൂതാട്ടത്തിനിടെ പൊലീസ് അറസ്റ്റ് ചെയ്തത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad