കാസര്‍കോട്: പൊലീസ് തീവ്രവാദി സംഘത്തില്‍ നിന്ന് പണം കൈപ്പറ്റി എന്ന ഡി.വൈ.എഫ്.ഐയുടെ ആരോപണം ഗൗരവകരമായി കാണണമെന്നും ഏതു തീവ്രവാദി സംഘത്തില്‍ നിന്നാണ് പൊലീസ് പണം വാങ്ങിയതെന്ന് ഡി.വൈ.എഫ്.ഐ വ്യക്തമാക്കണമെന്നും മുസ്്‌ലിം യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡന്റ്് അസീസ് കളത്തൂര്‍, ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ് ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് ആശുപത്രിയിലേക്ക് നടത്തിയ മാര്‍ച്ചിനിടെയാണ് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ഗൗരവകരമായ ആരോപണമുന്നയിച്ചത്.
അതു കൃത്യമായി തെളിയിക്കേണ്ട ബാധ്യത ഡിവൈഎഫ്‌ഐക്കുണ്ട്. അല്ലാതെ മുസ്ലിം മാനേജ്‌മെന്റ്കേെളയോ മുസ്ലിം പ്രമാണിമാരെയോ പ്രതിരോധത്തില്‍ ആക്കാനുള്ള കേവലം ആരോപണം മാത്രമാണെങ്കില്‍ ഡി.വൈ.എഫ്.ഐ തീവ്രവാദി എന്ന പ്രസ്താവന പിന്‍വലിച്ച് പൊതുസമൂഹത്തോട് മാപ്പ് പറയണം. മുസ്ലിം അനുകൂല പാര്‍ട്ടികളുടെയും സംഘടനകളുടെയും മാനേജ്‌മെന്റ്കളുടെയും വ്യക്തികളുടെയും മേലില്‍ തീവ്രവാദ പട്ടം ചാര്‍ത്തിവെക്കുന്നതും ചേര്‍ത്തുവെക്കുന്നതും സി.പി.എമ്മും ഡി.വൈ.എഫ്.ഐയും സ്ഥിരം ശൈലിയായി മാറ്റിയിരിക്കുകയാണ്.് ഇത് ആരെ പ്രീതിപ്പെടുത്താനാണെന്ന് പൊതുസമൂഹത്തിന് വ്യക്തമാണ് സംഘപരിവാരത്തിന്റെ സൂപ്പര്‍ ലേറ്റീവ് ആവാന്‍ ഡിവൈഎഫ്‌ഐ ശ്രമിക്കേണ്ടെന്നും യൂത്ത് ലീഗ് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.
Post a Comment
0 Comments