കുമ്പള: റീല്‍സ് എടുക്കാനുള്ള അഭ്യാസ പ്രകടത്തിനിടെ പുത്തന്‍ ഥാറിന് തീപ്പിടിച്ചു. വാഹനത്തിലുണ്ടായിരുന്ന യുവാക്കള്‍ പൊള്ളലേല്‍ക്കാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ബന്തിയോട് പച്ചമ്പളയിലാണ് സംഭവം. ഹൊസങ്കടി സ്വദേശിനിയായ യുവതിയുടെ പേരിലാണ് വാഹനം വാങ്ങിയത്. റീല്‍സ് എടുക്കാനായി അമിതവേഗതയില്‍ മൈതാനത്ത് വട്ടംകറക്കി അഭ്യാസപ്രകടനം നടത്തുന്നതിനിടെ ഥാറിന്റെ ബോണറ്റില്‍ നിന്നും പുക ഉയരുകയും പിന്നാലെ തീ ആളിപ്പിടിക്കുകയായിരുന്നു. വിവരം അറിഞ്ഞ് ഉപ്പളയില്‍നിന്ന് അഗ്‌നിരക്ഷാ സേനയെത്തിയാണ് തീകെടുത്തിയത്. വാഹനം പൂര്‍ണമായും കത്തിനശിച്ചു. സംഭവത്തെ കുറിച്ച് ആരും പൊലീസില്‍ പരാതി നല്‍കിയിട്ടില്ലെങ്കിലും ഇതേക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.
റീല്‍സ് എടുക്കാനുള്ള അഭ്യാസ പ്രകടത്തിനിടെ പുത്തന്‍ ഥാറിന് തീപ്പിടിച്ചു
20:22:00
0
കുമ്പള: റീല്‍സ് എടുക്കാനുള്ള അഭ്യാസ പ്രകടത്തിനിടെ പുത്തന്‍ ഥാറിന് തീപ്പിടിച്ചു. വാഹനത്തിലുണ്ടായിരുന്ന യുവാക്കള്‍ പൊള്ളലേല്‍ക്കാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ബന്തിയോട് പച്ചമ്പളയിലാണ് സംഭവം. ഹൊസങ്കടി സ്വദേശിനിയായ യുവതിയുടെ പേരിലാണ് വാഹനം വാങ്ങിയത്. റീല്‍സ് എടുക്കാനായി അമിതവേഗതയില്‍ മൈതാനത്ത് വട്ടംകറക്കി അഭ്യാസപ്രകടനം നടത്തുന്നതിനിടെ ഥാറിന്റെ ബോണറ്റില്‍ നിന്നും പുക ഉയരുകയും പിന്നാലെ തീ ആളിപ്പിടിക്കുകയായിരുന്നു. വിവരം അറിഞ്ഞ് ഉപ്പളയില്‍നിന്ന് അഗ്‌നിരക്ഷാ സേനയെത്തിയാണ് തീകെടുത്തിയത്. വാഹനം പൂര്‍ണമായും കത്തിനശിച്ചു. സംഭവത്തെ കുറിച്ച് ആരും പൊലീസില്‍ പരാതി നല്‍കിയിട്ടില്ലെങ്കിലും ഇതേക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.
Post a Comment
0 Comments