ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. വിദ്യാഭ്യാസ വകുപ്പ് നൽകിയ പരാതി ഡിജിപി ക്രൈംബ്രാഞ്ച് മേധാവിക്ക് കൈമാറി. പത്താം ക്ലാസ് ഇംഗ്ലീഷ് ചോദ്യപേപ്പറും, പ്ലസ് വണ്‍ ഗണിത ചോദ്യപേപ്പറുമാണ് ചോര്‍ത്തിയത്.
സ്കൂൾ അർധവാർഷിക പരീക്ഷ ചോദ്യപേപ്പർ യൂട്യൂബ് ചാനലുകൾ ചോർത്തുന്നുവെന്നാണ് പരാതി. കഴിഞ്ഞദിവസം നടന്ന പത്താം ക്ലാസ് ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യപേപ്പർ സ്വകാര്യ ട്യൂഷൻ ചാനൽ വഴി നേരത്തെ പുറത്തുവന്നിരുന്നു. കഴിഞ്ഞ പാദവാർഷിക പരീക്ഷയിലും സമാനമായ പരാതി ഉയർന്നിരുന്നു. ഹൈസ്കൂൾ ചോദ്യപേപ്പറുകൾ തയാറാക്കാൻ സമഗ്രശിക്ഷ കേരളം (എസ്.എസ്.കെ) ഡയറ്റുകളെയാണ് ഏൽപിച്ചത്.
വിഷയം പഠിപ്പിക്കുന്ന സ്കൂൾ അധ്യാപകരെ ഉപയോഗിച്ച് ഡയറ്റുകൾ ചോദ്യപേപ്പർ തയാറാക്കി നൽകുന്നതാണ് രീതി. ചോദ്യപേപ്പർ തയാറാക്കി നൽകുന്ന അധ്യാപകർതന്നെ സ്വകാര്യ ട്യൂഷൻ ചാനലിന് ഇത് ചോർത്തി നൽകുന്നുവെന്നാണ് ആരോപണം. പത്താം ക്ലാസ് ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യം സ്വകാര്യ ട്യൂഷൻ ചാനൽ പുറത്തുവിട്ടത് തന്നെയാണ് പരീക്ഷയിലും ചോദിച്ചത്.
Post a Comment
0 Comments