കാസര്‍കോട്: കാസര്‍കോട് ഗവ. ഐ.ടി.ഐ ട്രൈനീസ് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി പന്ത്രണ്ടാം വര്‍ഷവും എം.എസ്.എഫ് മുന്നണി ചരിത്ര വിജയം നേടി. ചെയര്‍മാന്‍ മുഹമ്മദ് സിനാന്‍, ജനറല്‍ സെക്രട്ടറി മുഹമ്മദ് ദില്‍ഷാദ് അലി, ഫൈന്‍ ആര്‍ട്‌സ് ഫാത്തിമത്ത് സയാനാ ഫഹിമ, കെ.എസ്.ഐ.ടി.സി ശ്രീനേഷ് കെ, ജനറല്‍ ക്യാപ്റ്റന്‍ അബൂബക്കര്‍ ഇമ്ത്യാസ് അഹമ്മദ്, മാഗസിന്‍ എഡിറ്റര്‍ അബൂബക്കര്‍ സിദ്ധിഖ് എന്നിവര്‍ വിജയിച്ചു.
എം.എസ്.എഫ് മുന്നണിയുടെ ചരിത്രനേട്ടം എസ്.എഫ്.ഐയുടെ അവസരവാദ രാഷ്ട്രീയത്തിനെതിരെയുള്ള വിദ്യാര്‍ഥികളുടെ വിധിയെഴുത്താണെന്ന് എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് താഹ ചേരൂറും ജനറല്‍ സെക്രട്ടറി സവാദ് അംഗഡിമൊഗറും പറഞ്ഞു. വിദ്യാര്‍ഥിപക്ഷ വിഷയങ്ങളില്‍ കൃത്യമായ നിലപാടെടുക്കാതെ സംസ്ഥാന ഭരണകൂടത്തിന് അടിമപ്പെട്ട എസ്.എഫ്.ഐയുടെ പ്രസക്തി നാള്‍ക്കുനാള്‍ ഇല്ലാതാവുന്ന യാഥാര്‍ത്ഥ്യത്തിന്റെ ചിത്രമാണ് ഈ അക്കാദമിക വര്‍ഷത്തില്‍ ജില്ലയില്‍ നടന്ന ഓരോ കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പും വ്യക്തമാക്കുന്നത്. അക്രമം കൊണ്ട് എസ്.എഫ്.ഐ നേടിയെടുത്തവയൊക്കെയും വിദ്യാര്‍ഥികളുടെ ജനാധിപത്യ ബോധത്താല്‍ ഒലിച്ചുപോവുകയാണെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.
Post a Comment
0 Comments