കോഴിക്കോട്: വിവാദമായ എടവണ്ണപ്പാറ പ്രസംഗത്തിലെ പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരായ ആരോപണത്തില്‍ മുക്കം ഉമര്‍ ഫൈസിയോട് സമസ്ത വിശദീകരണം തേടി. സമസ്തയുടെ സെക്രട്ടറിയാണ് ഉമര്‍ ഫൈസി മുക്കം. ഒരാഴ്ചക്കകം മറുപടി നല്‍കണമെന്നാണ് ആവശ്യം. എടവണ്ണപ്പാറയിലെ മീലാദ് സമ്മേളനത്തില്‍ ഉമര്‍ ഫൈസി നടത്തിയ പ്രസംഗം വലിയ വിവാദത്തിന് കാരണമായിരുന്നു. ഖാദി സ്ഥാനം വഹിക്കുന്നത് സംബന്ധിച്ച് ഉമര്‍ ഫൈസി നടത്തിയ പ്രസംഗം സാദിഖലി തങ്ങളെ അപമാനിക്കുന്നതാണ് എന്നായിരുന്നു വിമര്‍ശനം. സാദിഖലി തങ്ങളെ അപമാനിക്കുന്ന രീതിയില്‍ പ്രസംഗിച്ച ഉമര്‍ ഫൈസിക്കെതിരെ നടപടി വേണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു.
പാണക്കാട് തങ്ങള്‍ക്കെതിരെ വിവാദ പരാമര്‍ശം: മുക്കം ഉമര്‍ ഫൈസിയോട് വിശദീകരണം തേടി സമസ്ത
18:54:00
0
കോഴിക്കോട്: വിവാദമായ എടവണ്ണപ്പാറ പ്രസംഗത്തിലെ പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരായ ആരോപണത്തില്‍ മുക്കം ഉമര്‍ ഫൈസിയോട് സമസ്ത വിശദീകരണം തേടി. സമസ്തയുടെ സെക്രട്ടറിയാണ് ഉമര്‍ ഫൈസി മുക്കം. ഒരാഴ്ചക്കകം മറുപടി നല്‍കണമെന്നാണ് ആവശ്യം. എടവണ്ണപ്പാറയിലെ മീലാദ് സമ്മേളനത്തില്‍ ഉമര്‍ ഫൈസി നടത്തിയ പ്രസംഗം വലിയ വിവാദത്തിന് കാരണമായിരുന്നു. ഖാദി സ്ഥാനം വഹിക്കുന്നത് സംബന്ധിച്ച് ഉമര്‍ ഫൈസി നടത്തിയ പ്രസംഗം സാദിഖലി തങ്ങളെ അപമാനിക്കുന്നതാണ് എന്നായിരുന്നു വിമര്‍ശനം. സാദിഖലി തങ്ങളെ അപമാനിക്കുന്ന രീതിയില്‍ പ്രസംഗിച്ച ഉമര്‍ ഫൈസിക്കെതിരെ നടപടി വേണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു.
Tags
Post a Comment
0 Comments