സംസ്ഥാനത്ത് നവംബര്‍ 13ന് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട് നിയമസഭ നിയോജക മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റി. പാലക്കാട് നവംബര്‍ 20ന് തിരഞ്ഞെടുപ്പ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനമെടുത്തു. കല്‍പ്പാത്തി രഥോത്സവം കണക്കിലെടുത്താണ് തീരുമാനം. അതേസമയം പാലക്കാടിനൊപ്പം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്ന ചേലക്കരയിലും വയനാട് ലോക്‌സഭ മണ്ഡലത്തിലും തിരഞ്ഞെടുപ്പ് തീയതിയില്‍ മാറ്റമില്ല. ഇരു മണ്ഡലങ്ങളിലും നവംബര്‍ 13ന് തന്നെ തിരഞ്ഞെടുപ്പ് നടക്കും.
തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച സാഹചര്യത്തില്‍ കല്‍പ്പാത്തി രഥോത്സവം തിരഞ്ഞെടുപ്പിനെ ബാധിച്ചേക്കുമെന്ന വിലയിരുത്തലുകള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീയതിയില്‍ മാറ്റം വരുത്തിയത്. പാലക്കാട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രചാരണ പരിപാടികളുമായി മണ്ഡലത്തില്‍ സജീവമാണ്. ബിജെപിയ്ക്ക് ഏറെ സാധ്യതയുള്ള മണ്ഡലത്തില്‍ സി കൃഷ്ണകുമാറാണ് ബിജെപിയ്ക്കായി ജനവിധി തേടുന്നത്. കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലേക്കെത്തിയ പി സരിന്‍ ആണ് ഇടത് സ്ഥാനാര്‍ത്ഥി.
Post a Comment
0 Comments