Type Here to Get Search Results !

Bottom Ad

വ്യാജ ലെറ്റര്‍ പാഡ് ഉപയോഗിച്ച് സമുദായ സ്പര്‍ദ്ധയ്ക്ക് നീക്കം; ടി.ഡി കബീര്‍ എസ്പിക്ക് പരാതി നല്‍കി


കാസര്‍കോട്: വ്യാജ ലെറ്റര്‍ പാഡ് ഉപയോഗിച്ച് സമുദായ സ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിക്കുന്നതായി ചൂണ്ടിക്കാട്ടി ചെമ്മനാട് പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറിയും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി അംഗവും മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് സെക്രട്ടറിയുമായ ടി.ഡി കബീര്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി.

സമസ്ത വൈസ് പ്രസിഡന്റും എം.ഐ.സി ജനറല്‍ സെക്രട്ടറിയുമായ യു.എം അബ്ദുല്‍ റഹിമാന്‍ മുസ്ലിയാരുടെ പേരില്‍ വ്യാജ ലെറ്റര്‍ പാഡ് ഉപയോഗിച്ച് മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ഭാരവാഹികളായ ഞാനക്കടമുള്ള വ്യക്തികളുടെ പേരില്‍ സമുദായ സപര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ കുറിപ്പ് തയാറാക്കി സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിക്കുകയാണെന്നാണ് പരാതി. വ്യാജ ലെറ്റര്‍ പാഡിന്റെ ഉറവിടം കണ്ടെത്തി സൃഷ്ടിച്ചവരെയും പ്രചാരകരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിന് നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ പറയുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad