ഉപ്പള: മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ വിവിധ പ്രവൃത്തികള്‍ നടപ്പിലാക്കുന്നതിന് മൂന്നുകോടി രണ്ടുലക്ഷം രൂപ അനുവദിച്ചതായി എ.കെ.എം അഷ്‌റഫ് എം.എല്‍.എ അറിയിച്ചു. മണ്ഡലം ആസ്തി വികസന സ്‌കീം, എം.എല്‍.എയുടെ പ്രത്യേക വികസന നിധി എന്നിവയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതികള്‍ നടപ്പിലാക്കുന്നത്. 18 റോഡ് പ്രവൃത്തികള്‍ക്കും കുടിവെള്ള പദ്ധതിക്കുമാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്.
ഫണ്ട് അനുവദിച്ച പ്രവൃത്തികളുടെ പേരും തുകയും:- മണിമുണ്ടെ കടപ്പുറം- ഹനുമാന്‍ നഗര്‍ ബൈപ്പാസ് റോസ് 30 ലക്ഷം (മംഗല്‍പാടി പഞ്ചായത്ത്), ഷെട്ടിഗദ്ധെ ക്രോസ് റോഡ് 10 ലക്ഷം (കുമ്പള പഞ്ചായത്ത്), മദനടുക്ക കാവേരിക്കാന റോഡ് 10 ലക്ഷം (പുത്തിഗെ പഞ്ചായത്ത്) ന്യൂസ്റ്റാര്‍ ഗ്രൗണ്ട് റോഡ് 20 ലക്ഷം ( മഞ്ചേശ്വരം പഞ്ചായത്ത് ) മുട്ട്‌ള പൊയ്യ റോഡ് 18 ലക്ഷം (വൊര്‍ക്കാടി പഞ്ചായത്ത്), ഷേണി ഉര്‍മി റോഡ് അഞ്ചു ലക്ഷം (എന്‍മകജെ പഞ്ചായത്ത്), പെരിങ്കടി ശാസ്‌ത്രേശ്വരം ക്ഷേത്രം റോഡ് 25 ലക്ഷം (മംഗല്‍പാടി പഞ്ചായത്ത്), പാട്‌ലടുക്ക ഉപ്പിന റോഡ് 20 ലക്ഷം (പുത്തിഗെ പഞ്ചായത്ത്), ബെള്ളൂര്‍- നാരങ്കുളി റോഡ് അഞ്ചു ലക്ഷം (പൈവളിഗെ പഞ്ചായത്ത്), പേരാല്‍ പൊട്ടേരി ഹില്‍ടോപ്പ് റോഡ് 10 ലക്ഷം (കുമ്പള പഞ്ചായത്ത്), ദുര്‍ഗിപള്ള ഗൗസിയ നഗര്‍ റോഡ് 20 ലക്ഷം (മഞ്ചേശ്വരം പഞ്ചായത്ത്), ചെറുവല്‍ കാപ്പ് മണ്ടേ കാപ്പു റോഡ് 25 ലക്ഷം (മംഗല്‍പാടി പഞ്ചായത്ത്), കൊമ്മളദേര അട്ക്കള കട്ട റോഡ് അഞ്ചു ലക്ഷം, ദൊ ഡ്ഢമനെ നടപ്പാത 17 ലക്ഷം (വൊര്‍ക്കാടി പഞ്ചായത്ത്), ഫിര്‍ദൗസ് നഗര്‍ റോഡ് അഞ്ചു ലക്ഷം, ഷിറിയ സ്‌കൂള്‍ റോഡ് ഏഴ് ലക്ഷം, സോങ്കാള്‍ കൊടങ്കെ റോഡ് ഡ്രൈനേജ് അഞ്ചു ലക്ഷം, മൂസോടി കണ്ണംകുളം ജുമാമസ്ജിദ് റോഡ് 30ലക്ഷം (മംഗല്‍പാടി പഞ്ചായത്ത്), അമ്മേരി ബെദ്രോഡി റോഡ് അഞ്ചു ലക്ഷം (പൈവളിഗെ പഞ്ചായത്ത്), കൊയ്പ്പാടി കടപ്പുറം കുടിവെളള പദ്ധതി 30 ലക്ഷം (കുമ്പള പഞ്ചായത്ത്) പ്രവൃത്തി ഉടന്‍ പൂര്‍ത്തീകരിക്കുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയതായും എം.എല്‍.എ പറഞ്ഞു.
Post a Comment
0 Comments