Type Here to Get Search Results !

Bottom Ad

റവന്യൂ ജില്ലാ ശാസ്‌ത്രോത്സവം; ഹൊസ്ദുര്‍ഗിന് കിരീടം, സ്‌കൂള്‍തലത്തില്‍ ദുര്‍ഗ


ചെമ്മനാട്: റവന്യു ജില്ലാ സ്‌കൂള്‍ ശാസ്ത്രോത്സവത്തില്‍ 1368 പോയന്റോടെ ഹൊസ്ദുര്‍ഗ് ഉപജില്ല ഓവറോള്‍ ചാമ്പ്യന്മാരായി. കാസര്‍കോട്് (1340) രണ്ടും ചെറുവത്തൂര്‍ (1227) മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. കുമ്പള (1154), ബേക്കല്‍ (1139), ചിറ്റാരിക്കാല്‍ (1034), മഞ്ചേശ്വരം (924) എന്നിങ്ങനെയാണ് മറ്റു ഉപജില്ലകളുടെ പോയന്റ് നില. ശാസ്ത്രമേളയില്‍ കാസര്‍കോട് ഉപജില്ല ജേതാക്കളായപ്പോള്‍ ചെറുവത്തൂരും കുമ്പളയും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഗണിതശാസ്ത്രമേളയില്‍ ചെറുവത്തൂര്‍ ജേതാക്കളായി. കാസര്‍ഗോഡും ബേക്കലും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. പ്രവൃത്തിപരിചയമേളയില്‍ ഹൊസ്ദുര്‍ഗിനാണ് ഒന്നാംസ്ഥാനം. കാസര്‍ഗോഡും കുമ്പളയും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഐടി മേളയില്‍ കാസര്‍ഗോഡ് ജേതാക്കളായി. ബേക്കല്‍ രണ്ടും ചിറ്റാരിക്കാല്‍ മൂന്നും സ്ഥാനങ്ങള്‍ നേടി.

സ്‌കൂളുകളില്‍ 394 പോയന്റോടെ കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്എസ്എസ് ഓവറോള്‍ ചാമ്പ്യന്മാരായി. ആതിഥേയരായ ചെമ്മനാട് സിജെഎച്ച്എസ്എസ് (284) രണ്ടും ചായ്യോത്ത് ജിഎച്ച്എസ്എസ് (230) മൂന്നാംസ്ഥാനവും കരസ്ഥമാക്കി. തോമാപുരം സെന്റ് തോമസ് എച്ച്എസ്എസ് (219), പിലിക്കോട് ജിഎച്ച്എസ്എസ് (217), പെര്‍ഡാല എന്‍എച്ച്എസ് (208) എന്നിങ്ങനെയാണ് മറ്റു സ്‌കൂളുകളുടെ പോയന്റ് നില.

ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രണ്ടു ദിവസങ്ങളിലായി നടന്ന റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്ത്രോത്സവത്തിന് ഇന്നലെ സമാപനമായി. സമാപന സമ്മേളനം സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എസ്.എന്‍ സരിത എന്നിവര്‍ സമ്മാനദാനം നടത്തി. ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ. കെ. രഘുരാമ ഭട്ട്, വി.എച്ച്.എസ്.ഇ പയ്യന്നൂര്‍ മേഖലാ അസി. ഡയറക്ടര്‍ ഇ.ആര്‍ ഉദയകുമാര്‍, ഡി.ഇ.ഒ. വി.ദിനേശ, പി.എം അബ്ദുല്ല, സി.എച്ച് റഫീഖ്, മുഹമ്മദ് മുസ്തഫ, സക്കീന നജീബ്, ഡോ. എ. സുകുമാരന്‍ നായര്‍, പി.ടി ബെന്നി സംസാരിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad