അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന്റെ വില വര്‍ദ്ധിച്ചതിന് പിന്നാലെ സംസ്ഥാനത്തും സ്വര്‍ണത്തിന്റെ വിലയില്‍ കുതിപ്പ്. സംസ്ഥാനത്ത് ഇന്ന് ഗ്രാമിന് 80 രൂപ വര്‍ദ്ധിച്ചു. ഇതോടെ സ്വര്‍ണം ഒരു ഗ്രാമിന് വില 7,225 രൂപയാണ്. പവന് 640 രൂപ വര്‍ദ്ധിച്ച് 57,800 രൂപയുമെത്തി. ലൈറ്റ്വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിനും വില വര്‍ദ്ധിച്ചിട്ടുണ്ട്. 18 കാരറ്റ് സ്വര്‍ണം ഇന്ന് ഗ്രാമിന് 70 രൂപ വര്‍ധിച്ച് 5,960 രൂപയിലെത്തി. മൂന്ന് ദിവസമായി മാറ്റമില്ലാതെ നിന്ന വെള്ളി വില ഇന്ന് ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 98 രൂപയിലെത്തി. അന്താരാഷ്ട്ര വില നംവബര്‍ 18 മുതല്‍ തുടര്‍ച്ചയായ മുന്നേറ്റത്തിലാണ്. അന്താരാഷ്ട്ര വിപണിയില്‍ ഇന്ന് സ്വര്‍ണം ഔണ്‍സിന് 2,685 ഡോളറിലാണ് വ്യാപാരം.
സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ
21:50:00
0
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന്റെ വില വര്‍ദ്ധിച്ചതിന് പിന്നാലെ സംസ്ഥാനത്തും സ്വര്‍ണത്തിന്റെ വിലയില്‍ കുതിപ്പ്. സംസ്ഥാനത്ത് ഇന്ന് ഗ്രാമിന് 80 രൂപ വര്‍ദ്ധിച്ചു. ഇതോടെ സ്വര്‍ണം ഒരു ഗ്രാമിന് വില 7,225 രൂപയാണ്. പവന് 640 രൂപ വര്‍ദ്ധിച്ച് 57,800 രൂപയുമെത്തി. ലൈറ്റ്വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിനും വില വര്‍ദ്ധിച്ചിട്ടുണ്ട്. 18 കാരറ്റ് സ്വര്‍ണം ഇന്ന് ഗ്രാമിന് 70 രൂപ വര്‍ധിച്ച് 5,960 രൂപയിലെത്തി. മൂന്ന് ദിവസമായി മാറ്റമില്ലാതെ നിന്ന വെള്ളി വില ഇന്ന് ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 98 രൂപയിലെത്തി. അന്താരാഷ്ട്ര വില നംവബര്‍ 18 മുതല്‍ തുടര്‍ച്ചയായ മുന്നേറ്റത്തിലാണ്. അന്താരാഷ്ട്ര വിപണിയില്‍ ഇന്ന് സ്വര്‍ണം ഔണ്‍സിന് 2,685 ഡോളറിലാണ് വ്യാപാരം.
Tags
Post a Comment
0 Comments