Type Here to Get Search Results !

Bottom Ad

അശ്വിനി കുമാർ വധക്കേസ്; 13 എൻഡിഎഫ് പ്രവർത്തകരെ വെറുതെവിട്ടു, മൂന്നാം പ്രതി കുറ്റക്കാരൻ


കണ്ണൂരിലെ ആർഎസ്എസ് നേതാവായിരുന്ന അശ്വിനി കുമാർ വധക്കേസിൽ 13 എൻഡിഎഫ് പ്രവർത്തകരെ വെറുതെവിട്ടു. മൂന്നാം പ്രതി ചാവക്കാട് സ്വദേശി മാർഷൂക്ക് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. അതേസമയം പ്രതിയുടെ ശിക്ഷ 14 ന് വിധിക്കും. 
തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറഞ്ഞത്. 2005 മാർച്ച്‌ പത്തിന് പേരാവൂരിലേക്കുള്ള ബസ് യാത്രയ്ക്കിടെ ഇരിട്ടി പയഞ്ചേരി മുക്കിൽ അശ്വിനി കുമാറിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കേസിൽ എൻഡിഎഫ് പ്രവർത്തകരായ14 പേരായിരുന്നു പ്രതികൾ. കൊലപാതകത്തെ തുടർന്ന് കണ്ണൂർ ജില്ലയിലാകെ വ്യാപക അക്രമങ്ങളുണ്ടായിരുന്നു. ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിച്ചത്. ഒന്നാം പ്രതി അസീസിനെ നാറാത്ത് ആയുധ പരിശീലന കേസിൽ ശിക്ഷിച്ചിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad