മലയാള സിനിമയെ തകര്‍ത്തത് താരാധിപത്യമാണെന്ന് സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി. മമ്മൂട്ടിയും മോഹന്‍ലാലും തന്നെയും പല നിര്‍മ്മാതാക്കളെയും ഒതുക്കി. സിനിമയില്‍ പാട്ടെഴുതുന്നതില്‍ നിന്ന് പോലും തന്നെ വിലക്കാന്‍ മമ്മൂട്ടി ശ്രമിച്ചു. ‘അമ്മ’ സംഘടന മാക്ട, ഫെഫ്ക എന്നീ സംഘടനകളെ ഒതുക്കി. താരങ്ങള്‍ പറയുന്നവരെയാണ് സംവിധായകര്‍ ആക്കേണ്ടത് എന്ന് നിര്‍ദേശിച്ചു എന്നിങ്ങനെയാണ് സംവിധായകന്‍ പറയുന്നത്.
ഇന്ത്യയിലെ മികച്ച നടന്മാരാണ് മമ്മൂട്ടിയും മോഹന്‍ലാലും. എന്നാല്‍ അവരല്ല സിനിമാ വ്യവസായം ഭരിക്കേണ്ടത്. താന്‍ സംവിധാനം ചെയ്ത ‘യുവജനോത്സവം’ എന്ന ചിത്രത്തിലൂടെയാണ് മോഹന്‍ലാല്‍ നായകനാകുന്നത്. പിന്നീട് അദ്ദേഹം എന്റെ സിനിമയ്ക്ക് ഡേറ്റ് തന്നിട്ടില്ല. മെഗാ സ്റ്റാര്‍, സൂപ്പര്‍ സ്റ്റാര്‍ എന്നീ പേരുകള്‍ പണ്ടില്ലായിരുന്നു. ഇരുവര്‍ക്കും വേണ്ടിയാണ് ഇതുണ്ടായത്.
രണ്ടുപേരും ഞാനുള്‍പ്പെടെയുള്ള പഴയകാല നിര്‍മ്മാതാക്കളെ ഒതുക്കി. നായകനായിരുന്ന രതീഷിനെ വില്ലന്‍ സ്ഥാനത്തേക്ക് മാറ്റിയിട്ടാണ് മുന്നേറ്റം സിനിമയില്‍ മമ്മൂട്ടിയെ നായകനാക്കിയത്. അതുവരെ വിനീതനായിരുന്ന മമ്മൂട്ടിയെ പിന്നീട് കണ്ടിട്ടില്ല. ഒരു സിനിമയില്‍ പാട്ടെഴുതുന്നതില്‍ നിന്ന് പോലും തന്നെ വിലക്കാന്‍ അദ്ദേഹം ശ്രമിച്ചു. കുറച്ചുകാലം സുരേഷ് ഗോപിയും ഈ നിരയിലുണ്ടായിരുന്നു.
Post a Comment
0 Comments