അശ്രദ്ധമായ ഡ്രൈവിംഗ് വലിയ അപകടത്തിലേക്ക് എത്തിച്ചേർന്നേക്കാം. അത് ലോകത്തെവിടെയായാലും അങ്ങനെ തന്നെയാണ്. ഡ്രൈവ് ചെയ്യുന്നതിനിടയിൽ മൊബൈൽ നോക്കുക, ഫോണിൽ സംസാരിക്കുക തുടങ്ങി ഒരുപാട് കാര്യങ്ങൾ ചെയ്യുന്നവരുണ്ട്. അതിലൂടെ നിരവധി അപകടങ്ങളും ഉണ്ടായിട്ടുണ്ട്. അതുപോലെ ഒരു ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
വാഹനത്തിന്റെ ഡാഷ്കാമിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ഒരു ലോറിയാണ് അപകടത്തിൽ പെടുന്നത്. വെയിൽസിലെ ഗ്വിനെഡിലെ ടാൽ-വൈ-ബോണ്ടിൽ വച്ചാണ് ലോറി അപകടത്തിൽ പെട്ടത്. അപകടത്തിലാവുന്നതിന് തൊട്ടുമുമ്പ് ഡ്രൈവർ ഫോണിൽ പോഡ്‍കാസ്റ്റ് തിരയുന്നത് വീഡിയോയിൽ കാണാം. 44 -കാരനായ റെയ്മണ്ട് കാറ്ററാൽ എന്നയാളാണ് വാഹനം ഓടിച്ചിരുന്നത്. അദ്ദേഹം ഒരു കൈകൊണ്ട് ലോറി നിയന്ത്രിക്കുകയും മറുകൈ കൊണ്ട് ഫോണിലൂടെ സ്ക്രോൾ ചെയ്യുന്നതും കാണാം.
ആ സമയത്ത് റോഡിരികില്‍ ഒരു കുടുംബം നിൽക്കുന്നത് കാണാം. ലോറിക്ക് മുകളിലുള്ള ഡ്രൈവറുടെ നിയന്ത്രണം നഷ്ടപ്പെടുന്നതും ലോറി പെട്ടെന്ന് റോഡരികിലേക്ക് പോകുന്നതുമാണ് പിന്നെ കാണുന്നത്. ആ സമയത്ത് കുടുംബം മാറുകയും ലോറി കുറ്റിക്കാട്ടിലേക്ക് ഇടിച്ച് കയറുകയും ചെയ്യുന്നു. പിന്നാലെ, ഡ്രൈവർ തലയിൽ കൈവയ്ക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. എന്തോ ഭാഗ്യത്തിനാൽ ആളുകളുടെ ജീവൻ അപകടത്തിലായില്ല എന്നേ പറയാൻ സാധിക്കൂ.
Post a Comment
0 Comments