തിരുവനന്തപുരം: താന്‍ മുഖ്യമന്ത്രിയോടൊ പാര്‍ട്ടിയോടോ പച്ചക്കൊടി ആവശ്യപ്പെട്ടിട്ടില്ലെന്ന് പി വി അന്‍വര്‍ എംഎല്‍എ. എന്റെ രീതിയല്ല അത് മാധ്യമങ്ങള്‍ വളച്ചൊടിക്കാനുള്ള ശ്രമം നടത്തുന്നു. വിഷയം സമൂഹത്തില്‍ എത്തിയ ശേഷം മുഖ്യമന്ത്രിയെയും പാര്‍ട്ടി നേതൃത്വത്തെയും കാണണമെന്ന് തന്നെയായിരുന്നു നിലപാടെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഗ്രാഫ് പ്രവര്‍ത്തകര്‍ക്ക് ഇടയില്‍ ഇടിഞ്ഞു. അതിന് കാരണം പൊലീസിന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍. പൊലീസ് പാര്‍ട്ടിയെ തളര്‍ത്തിക്കളഞ്ഞു. മുഖ്യമന്ത്രിയുടെ ഗ്രാഫ് താഴ്ത്തിയതും പൊലീസാണ്. ജനങ്ങള്‍ക്ക് ആശ്വാസം നല്‍കിയ സര്‍ക്കാരിനെ പൊലീസിനെ ഉപയോഗിച്ച് തകര്‍ക്കാന്‍ ശ്രമം. സര്‍ക്കാരിനെ പൊലീസിനെ ഉപയോഗിച്ച് തകര്‍ക്കാനാണ് ശ്രമം.
പൊതുപ്രവര്‍ത്തകരെ ബഹുമാനിക്കരുതെന്ന സംസ്‌കാരം വളര്‍ത്തിയെടുത്തു എഡിജിപി. മന്ത്രിമാരെ പോലും ഗൗനിക്കാത്തവരായി ചില ഉദ്യോഗസ്ഥര്‍ മാറിയെന്നും അന്‍വര്‍ പറഞ്ഞു. പാര്‍ട്ടി സെക്രട്ടറിക്ക് മുന്നിലും വിശദീകരിച്ചു. പി ശശി പൂര്‍ണ പരാജയമാണ്. പാര്‍ട്ടി പ്രശ്‌നം പഠിക്കട്ടെ. എന്താണ് പി ശശിയുടെ ഉദ്ദേശ്യലക്ഷ്യമെന്ന് പാര്‍ട്ടി പറയട്ടെയെന്നും അന്‍വര്‍ പറഞ്ഞു.
Post a Comment
0 Comments