Type Here to Get Search Results !

Bottom Ad

'ഒരു പ്രമാണിയെയും സര്‍ക്കാര്‍ സംരക്ഷിക്കില്ല'; എം.എല്‍.എ സ്ഥാനം രാജിവെക്കണമോ എന്നത് മുകേഷ് തീരുമാനിക്കണമെന്ന് എ.കെ ശശീന്ദ്രന്‍


കോഴിക്കോട്: എം.എല്‍.എ സ്ഥാനം രാജിവെക്കണമോ എന്നത് മുകേഷ് വ്യക്തിപരമായി തീരുമാനിക്കണമെന്ന് മന്ത്രി എ.കെ ശശീധരന്‍. ഒരു പ്രമാണിയെയും സര്‍ക്കാര്‍ സംരക്ഷിക്കില്ല. അത്തരം ഒരു കീഴ്‌വഴക്കം കേരളത്തിലില്ല. രഞ്ജിത്തിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തത് സര്‍ക്കാരിന്റെ നിലപാടിന്റെ ഭാഗമാണെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി.

മുകേഷ് എം.എല്‍.എ സ്ഥാനം രാജി വയ്‌ക്കേണ്ടതില്ലെന്ന് സി.പി.എം നേരത്തെ വ്യക്തമാക്കിയിരുന്നു. ആരോപണം നേരിടുന്ന എം.എല്‍.എമാര്‍ രാജിവെക്കുന്ന ചരിത്രം ഇല്ലെന്നാണ് സി.പി.എം നിലപാട്. പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെ സമാനമായ രീതിയില്‍ ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ അവരും രാജി വെച്ചിട്ടില്ലെന്നാണ് സി.പി.എമ്മിന്റെ വാദം.

കാസ്റ്റിംഗ് ഡയറക്ടര്‍ ആയ ടെസ് ജോസഫ് 2018ല്‍ ഉയര്‍ത്തിയ ആരോപണമാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ മുകേഷിനെതിരെ ഉയര്‍ന്നുവന്നത്. അന്ന് ഉന്നയിച്ച ആരോപണത്തില്‍ അവര്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുവെന്നാണ് സൂചന. ഇതിന് പിന്നാലെയാണ് മിനു എന്ന നടി മുകേഷിനെതിരെ വീണ്ടും ആരോപണം ഉന്നയിച്ചത്. ഇതോടെ മുകേഷിന്റെ രാജി ആവശ്യം പ്രതിപക്ഷം ശക്തമാക്കുകയും ചെയ്തു.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad