ചട്ടഞ്ചാല്‍: പിഞ്ചുകുട്ടികളെ അറിവിന്റെ അക്ഷരഭ്യാസങ്ങള്‍ നല്‍കി വളര്‍ത്തിയെടുത്തുന്ന മദ്രസാ സംവിധാനങ്ങള്‍ ദീനിന്റെ പ്രഭാ കേന്ദ്രങ്ങളാണെന്നും അതിന് വേണ്ട ഭൗതികമായ സംവിധാനങ്ങള്‍ ആധുനിക കാലഘട്ടത്തി അനുയോജ്യമായ ശാസ്ത്രീയമായ രീതിയില്‍ ഒരുക്കികൊടുക്കേണ്ടത് മദ്രസാ മാനേജ്‌മെന്റുകളുടെയും മഹല്‍ കമ്മിറ്റികളുടെയും ഉത്തരവാദിത്വമാണെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സീനിയര്‍ ഉപാദ്ധ്യക്ഷന്‍ യുഎം അബ്ദുല്‍ റഹിമാന്‍ മൗലവി അഭിപ്രായപ്പെട്ടു.
സമസ്ത മദ്രസാ മാനേജ്‌മെന്റ് ചട്ടഞ്ചാല്‍ റൈഞ്ച് കമ്മിറ്റ എംഐസി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ബിസമാര്‍ട്ട് ലീഡേര്‍സ് അക്കാദമിയും പൊതുപരീക്ഷ വിജയികളെ അനുമോദിക്കല്‍ ചടങ്ങും ഉല്‍ഘാടനം ചെയ്യുകയായിരുന്നു യുഎം ഉസ്താദ്. പ്രസിഡണ്ട് നിസാര്‍ ബായിക്കര അധ്യക്ഷത വഹിച്ചു. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡണ്ട് സയ്യിദ് ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഉസ്താദുമാര്‍ക്കും ഉപഹാരവും സര്‍ട്ടിഫിക്കറ്റും വിതരണം നടത്തി. മദ്രസാ മാനേജ്‌മെന്റ് ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് മാസ്റ്റര്‍ ബെളിഞ്ചം വിഷയമവതരിപ്പിച്ചു.
ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി മൊയ്തീന്‍ കുഞ്ഞി മാഷ് കമ്പല്ലൂര്‍,ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ചട്ടഞ്ചാല്‍ റൈഞ്ച് ജനറല്‍ സെക്രട്ടറി മുര്‍ഷിദ് ഇര്‍ഫാനി, എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി ഹംസ ഹാജി പള്ളിപ്പുഴ, എസ്‌കെഎസ്എസ്എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി, എസ്ഇഎ സംസ്ഥാന ട്രഷറര്‍ സിറാജ് മാഷ് കാസിലേന്‍, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ സെക്രട്ടറി മൊയ്തീന്‍ കുത്തി മൗലവി ചെര്‍ക്കള,ഹാരിസ് കെട്ടിനുള്ളില്‍,റാഷിഖ് കുണിയ,അസീസ് മുണ്ടോള്‍,ഹനീഫ് ചെറുകര,സിദ്ധീഖ് സെലക്ഷന്‍,ഇബ്രാഹിം കുന്നില്‍,ലത്തീഫ് മാണിമൂല, മുഹമ്മദ് ബുറാഖ് പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി സമീര്‍ തെക്കില്‍ സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി റഊഫ് ബായിക്കര നന്ദിയും പറഞ്ഞു.
Post a Comment
0 Comments