അബുദാബി: ജോലിക്കിടയില്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് വീണ് യുവാവ് മരിച്ചു. മംഗളൂരു കൊണാജെ സ്വദേശി നൗഫല്‍ ഉമ്മര്‍ (26) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയില്‍ എ.സി ടെക്‌നീഷ്യനായി ജോലി ചെയ്യുന്ന യുവാവ് ജോലിക്കിടയില്‍ കാല്‍ വഴുതി വീഴുകയായിരുന്നു. മാതാവ് മറിയുമ്മ. നാസര്‍, നിസാര്‍, നിഹാസ്, അന്‍സാര്‍, നുസാന സഹോദരങ്ങളാണ്.
നാട്ടില്‍ പൊതുപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന നൗഫല്‍ പ്രദേശത്തെ നാട്ടുകാര്‍ക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു, മരണ വാര്‍ത്തയറിഞ്ഞ് മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്റഫ് അടക്കമുള്ളവര്‍ ബന്ധപ്പെടുകയും ജനാസ നാട്ടില്‍ എത്തിക്കാനുള്ള നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മയ്യത്ത് ഇന്ന് നാട്ടിലെത്തിക്കുമെന്ന് അബുദാബി കാസര്‍കോട് ജില്ലാ കെഎംസിസി ജനറല്‍ സെക്രട്ടറി പികെ അഷ്റഫ് അറിയിച്ചു.
Post a Comment
0 Comments