Type Here to Get Search Results !

Bottom Ad

'ഗർഭിണിയായിരിക്കുമ്പോൾ വയറ്റിൽ ചവിട്ടി... സ്ത്രീ വിഷയങ്ങളാണ് പിരിയാനുള്ള പ്രധാന കാരണം'; സരിതയുടെ വാക്കുകള്‍ വൈറലാകുന്നു


ഹേമ കമ്മറ്റി റിപ്പോർട്ടിന് പിന്നാലെ ലൈംഗിക പീഡനാരോപണങ്ങൾ നേരിടുന്ന നടൻ മുകേഷിനെ കൂടുതൽ പ്രതിരോധത്തിലാക്കി ആദ്യ ഭാര്യ സരിതയുടെ പഴയ വീഡിയോ വൈറലാകുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് സരിത മുകേഷിനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ വീണ്ടും സമൂഹ മാധ്യമങ്ങളിൽ സജീവ ചര്‍ച്ചയാവുകയാണ്. മേതില്‍ ദേവികയുമായുള്ള രണ്ടാം വിവാഹ സമയത്ത് ‘ഇന്ത്യവിഷൻ’ ചാനലിലൂടെയാണ് സരിത മുകേഷിനെതിരെ ഗുരുതരമായ ചില വെളിപ്പെടുത്തലുകള്‍ നടത്തിയത്.

മലയാള സിനിമയിലൂടെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന നടന്‍ ജീവിതത്തില്‍ അങ്ങനെയല്ല എന്നതായിരുന്നു സരിത പറഞ്ഞത്. സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്ന് മുകേഷിന് അറിയില്ല. സ്ത്രീ വിഷയങ്ങളാണ് പിരിയാനുള്ള പ്രധാനകാരണം. മദ്യപാനവും ഗാര്‍ഹിക പീഡനവും പതിവായിരുന്നെന്നും സരിത ആ അഭിമുഖത്തിൽ പറയുന്നു.

സരിതയുമായി അന്ന് ആ അഭിമുഖം നടത്തിയത് ഇപ്പോഴത്തെ ആരോഗ്യമന്ത്രിയായ വീണ ജോർജാണ്. വീഡിയോ വൈറലായതോടെ വീണാ ജോർജിനെതിരെയും വിമർശനങ്ങൾ ഉയരുന്നുണ്ട്. അന്ന് ഇത്രയും ക്രൂരതകൾ തുറന്നു പറയുന്നത് കേട്ടിരുന്ന സ്ത്രീയാണ് ഇന്ന് മുകേഷ് കൂടിയുള്ള സർക്കാരിന്റെ ഭാഗമായിരിക്കുന്നത്. അത്രയും ക്രൂരനായ അയാൾക്കൊപ്പം വിയോജിപ്പില്ലാതെ പ്രവർത്തിക്കാൻ കഴിഞ്ഞ വീണ എങ്ങനെയൊരു സ്ത്രീയാകും എന്നതടക്കമുള്ള വിമർശനങ്ങളാണ് ഉയരുന്നത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad